യുവനിരയെ ഇറക്കി; എഫ്എ കപ്പില്‍ ലിവര്‍പൂളിന് ജയം
പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ഒരുതാരങ്ങളെയും ഇറക്കാതെയാണ് രണ്ടാം ഡിവിഷന്‍ ടീമായ ഷ്രൂസ്‌ബെറി ടൗണിനെ എതിരില്ലാത്ത ഒരു ഗോളിന് ലിവര്‍പൂള്‍ തോല്‍പ്പിച്ചത്.
ആന്‍ഫീല്‍ഡ്: എഫ്എ കപ്പ് നാലാം റൗണ്ടില്‍ രണ്ടാംനിര ടീമിനെയിറക്കിയ ലിവര്‍പൂളിന് ജയം. പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ഒരുതാരങ്ങളെയും ഇറക്കാതെയാണ് രണ്ടാം ഡിവിഷന്‍ ടീമായ ഷ്രൂസ്‌ബെറി ടൗണിനെ എതിരില്ലാത്ത ഒരു ഗോളിന് ലിവര്‍പൂള്‍ തോല്‍പ്പിച്ചത്. സെല്‍ഫ് ഗോളിലൂടെയാണ് ചെമ്പടയുടെ ജയം. ഷ്രൂസ്‌ബെറിയുടെ വില്ല്യംസാണ് 75ാം മിനിറ്റില്‍ സെല്‍ഫ് ഗോള്‍ നേടിയത്.
അടുത്ത റൗണ്ടില്‍ ചെല്‍സിയാണ് ലിവര്‍പൂളിന്റെ എതിരാളി. മറ്റൊരു മല്‍സരത്തില്‍ ഡെര്‍ബി നോര്‍ത്താംട്ടണിനെ 4-2ന് തോല്‍പ്പിച്ചു. അടുത്ത റൗണ്ടില്‍ ഡെര്‍ബിയുടെ എതിരാളികള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ്. മുന്‍ യുനൈറ്റഡ് താരം വെയ്ന്‍ റൂണി കളിക്കുന്ന ക്ലബ്ബാണ് ഡെര്‍ബി. റൂണി ഡെര്‍ബിയ്ക്കായി ഇന്നലെ സ്‌കോര്‍ ചെയ്തിരുന്നു. ഓള്‍ഡ് ട്രാഫോഡിലാണ് യുനൈറ്റഡ്‌ഡെര്‍ബി മല്‍സരം. വര്‍ഷങ്ങള്‍ക്കുശേഷം തന്റെ മുന്‍ തട്ടകത്തില്‍ റൂണി കളിക്കുമെന്ന പ്രത്യേകതയും ഈ മല്‍സരത്തിനുണ്ട്.