എവര്‍ട്ടണ്‍ പുറത്തേക്കില്ല; പാലസിനെതിരേ തകര്‍പ്പന്‍ തിരിച്ചുവരവ്

കീന്‍, റിച്ചാര്‍ലിസണ്‍, കാല്‍വര്‍ട്ട് ലെവിന്‍ എന്നിവരാണ് എവര്‍ട്ടണിന് വേണ്ടി സ്‌കോര്‍ ചെയ്തത്.

Update: 2022-05-20 08:21 GMT


ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ റെലഗേഷന്‍ ഭീഷണിയിലുണ്ടായിരുന്ന ഫ്രാങ്ക് ലംമ്പാര്‍ഡിന്റെ എവര്‍ട്ടണ്‍ നില ഭദ്രമാക്കി. ഇന്ന് ക്രിസ്റ്റല്‍ പാലസിനെതിരായ മല്‍സരത്തില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തിയാണ് എവര്‍ട്ടണ്‍ 16ാം സ്ഥാനത്ത് 39 പോയിന്റുമായി നിലയുറപ്പിച്ചത്. അവസാന മല്‍സരത്തില്‍ ജയിച്ചാലും തോറ്റാലും എവര്‍ട്ടണ്‍ താഴേക്ക് പോവില്ല. ബേണ്‍ലി, ലീഡ്‌സ് ഇവരില്‍ ഒരു ടീം പുറത്താവും.





ഇന്ന് 3-2ന്റെ ജയമാണ് എവര്‍ട്ടണ്‍ നേടിയത്. ആദ്യ പകുതിയില്‍ രണ്ട് ഗോളിന്റെ ലീഡാണ് ക്രിസ്റ്റല്‍ പാലസ് നേടിയത്. രണ്ടാം പകുതിയില്‍ മൂന്ന് ഗോള്‍ തിരിച്ചടിച്ചാണ് എവര്‍ട്ടണ്‍ മല്‍സരത്തിലേക്ക് തിരിച്ചെത്തിയത്. കീന്‍, റിച്ചാര്‍ലിസണ്‍, കാല്‍വര്‍ട്ട് ലെവിന്‍ എന്നിവരാണ് എവര്‍ട്ടണിന് വേണ്ടി സ്‌കോര്‍ ചെയ്തത്.





Tags: