യൂറോ കപ്പ്; സ്വിറ്റ്‌സര്‍ലാന്റിനെ സമനിലയില്‍ കുരുക്കി വെയ്ല്‍സ്

74ാം മിനിറ്റില്‍ കെയ്ഫര്‍ മൂരെ തന്റെ ഒറ്റയാള്‍ പ്രകടനത്തിലൂടെ വെയ്ല്‍സിന്റെ സമനില ഗോള്‍ നേടുകയായിരുന്നു.

Update: 2021-06-12 18:23 GMT


ബാക്കു: യൂറോ കപ്പില്‍ ഗ്രൂപ്പ് എയില്‍ നടന്ന ഇന്നത്തെ മല്‍സരം സമനിലയില്‍ കലാശിച്ചു.തുല്യ ശക്തികളായ സ്വിറ്റ്‌സര്‍ലാന്റും വെയ്ല്‍സും ഏറ്റുമുട്ടിയപ്പോള്‍ മല്‍സരം 1-1 സമനിലയിലാണ് അവസാനിച്ചത്. 49ാം മിനിറ്റില്‍ സൂപ്പര്‍ താരം ഷാഖിരിയുടെ പാസ്സില്‍ നിന്നും എംബോളയാണ് സ്വിസിന്റെ ലീഡെടുത്തത്. മല്‍സരത്തിലുട നീളം എംബോള തകര്‍പ്പന്‍ പ്രകടനമായിരുന്നു. എന്നാല്‍ 74ാം മിനിറ്റില്‍ കെയ്ഫര്‍ മൂരെ തന്റെ ഒറ്റയാള്‍ പ്രകടനത്തിലൂടെ വെയ്ല്‍സിന്റെ സമനില ഗോള്‍ നേടുകയായിരുന്നു. എന്നാല്‍ മല്‍സരത്തില്‍ കൂടുതല്‍ സമയം പന്ത് കൈവശം വച്ചത് ഗോളവസരങ്ങള്‍ സൃഷ്ടിച്ചതും സ്വിറ്റ്‌സര്‍ലാന്റായിരുന്നു.




Tags: