യൂറോ യോഗ്യത നേടി സ്പെയിന്; വന്‍ ജയത്തോടെ ഇറ്റലി
അവസാന നിമിഷത്തില്‍ റൊഡ്രിഗോ (90+2) നേടിയ ഗോളിലൂടെയാണ് സ്വീഡനെതിരേ സമനില നേടിയത്. 50ാം മിനിറ്റില്‍ ബെര്‍ഗാണ് സ്വീഡന് ലീഡ് നല്‍കിയത്.
മാഡ്രിഡ്: ഗ്രൂപ്പ് എഫില്‍ 20 പോയിന്റിന്റെ ലീഡുമായി സ്പെയിന് യൂറോ യോഗ്യത നേടി. ഇന്ന് നടന്ന മല്‍സരത്തില്‍ സ്വീഡനെ 1-1 സമനിലയില്‍ പിടിച്ചതോടെയാണ് സ്പെയിന് യോഗ്യത നേടിയത്. അവസാന നിമിഷത്തില്‍ റൊഡ്രിഗോ (90+2) നേടിയ ഗോളിലൂടെയാണ് സ്വീഡനെതിരേ സമനില നേടിയത്. 50ാം മിനിറ്റില്‍ ബെര്‍ഗാണ് സ്വീഡന് ലീഡ് നല്‍കിയത്. തുടര്‍ന്ന് തോല്‍ക്കുമെന്ന കരുതിയ സ്പെയിനിനെ രക്ഷിച്ചത് റൊഡ്രിഗോയുടെ ഇഞ്ചുറി ടൈം ഗോളാണ്. 15 പോയിന്റുമായി സ്വീഡന് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്.
നേരത്തെ യോഗ്യത നേടിയ ഇറ്റലി ഇന്ന നടന്ന മല്‍സരത്തില്‍ ലെച്ചന്സ്റ്റിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഗ്രൂപ്പ് ജെയില്‍ നടന്ന മല്‍സരത്തില്‍ അര്‍മേനിയയെ ഫിന്‍ലന്റ് എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു. ഗ്രൂപ്പില്‍ ഫിന്‍ലന്റ് രണ്ടാമതാണ്. മറ്റൊരു മല്‍സരത്തില്‍ അയര്‍ലന്റിനെ എതിരില്ലാത്ത രണ്ട് ഗോളിന് സ്വിറ്റ്സര്‍ലന്റ് തോല്‍പ്പിച്ചു. ഗ്രൂപ്പ് ഡിയിലെ ഒന്നാം സ്ഥാനക്കാരായ അയര്‍ലന്റിന് 12 പോയിന്റാണുള്ളത്. സ്വിറ്റ്സര്‍ലന്റ് മൂന്നാം സ്ഥാനത്താണ്.