യൂറോ കപ്പ്; സ്വീഡന് ആദ്യ ജയം; ചെക്കിന് സമനില

ഗ്രൂപ്പ് ഡിയില്‍ നടന്ന മല്‍സരത്തില്‍ ക്രൊയേഷ്യ ചെക്ക് റിപ്പബ്ലിക്കിനെ 1-1ന് സമനിലയില്‍ കുരുക്കി.

Update: 2021-06-18 18:35 GMT


സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: യൂറോ കപ്പില്‍ സ്വീഡന് ആദ്യ ജയം. സ്ലൊവാക്കിയക്കെതിരേയാണ് സ്വീഡന്റെ ഏക ഗോള്‍ ജയം. ഗ്രൂപ്പ് ഇയില്‍ നടന്ന മല്‍സരത്തില്‍ ഫോര്‍സ്ബര്‍ഗിന്റെ പെനാല്‍റ്റിയിലൂടെയാണ് സ്വീഡന് ആദ്യ ജയം സ്വന്തമായത്. ജയത്തോടെ സ്വീഡന്‍ നാല് പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. ആദ്യ മല്‍സരത്തില്‍ സ്വീഡന്‍ സ്‌പെയിനിനെ സമനിലയില്‍ തളച്ചിരുന്നു.


ഗ്രൂപ്പ് ഡിയില്‍ നടന്ന മല്‍സരത്തില്‍ ക്രൊയേഷ്യ ചെക്ക് റിപ്പബ്ലിക്കിനെ 1-1ന് സമനിലയില്‍ കുരുക്കി. 37ാം മിനിറ്റില്‍ പാട്രിക്ക് ഷിക്കിലൂടെ ചെക്ക് ലീഡെടുത്തിരുന്നു. എന്നാല്‍ പെരിസിക്കിലൂടെ 47ാം മിനിറ്റില്‍ ക്രൊയേഷ്യ തിരിച്ചടിച്ചു. കഴിഞ്ഞ മല്‍സരത്തില്‍ ജയിച്ച ചെക്ക് സമനിലയോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. ക്രൊയേഷ്യ മൂന്നാം സ്ഥാനത്താണ്.




Tags:    

Similar News