ജര്‍മനിയും ഹോളണ്ടും യൂറോ യോഗ്യതയ്ക്കരികെ; ക്രൊയേഷ്യയെ മെരുക്കി വെയ്ല്‍സ്‌

ഗ്രൂപ്പ് സിയില്‍ നടന്ന മല്‍സരത്തില്‍ ബെലാറസിനെ 2-1ന് തോല്‍പ്പിച്ചാണ് ഹോളണ്ട് ഒന്നാമതെത്തിയത്. വിജനല്‍ഡാമിന്റെ (32, 41) ഇരട്ട ഗോളാണ് ഓറഞ്ചുപടയ്ക്ക് ജയമൊരുക്കിയത്.

Update: 2019-10-14 05:15 GMT

ബെര്‍ലിന്‍: യൂറോ 2020 യോഗ്യതാ റൗണ്ടില്‍ ജര്‍മനിയ്ക്കും ഹോളണ്ടിനും മിന്നും ജയം. ജയത്തോടെ ഇരുവരും യൂറോ യോഗ്യതയ്ക്കരികെയെത്തി. ഗ്രൂപ്പ് സിയില്‍ നടന്ന മല്‍സരത്തില്‍ ബെലാറസിനെ 2-1ന് തോല്‍പ്പിച്ചാണ് ഹോളണ്ട് ഒന്നാമതെത്തിയത്. വിജനല്‍ഡാമിന്റെ (32, 41) ഇരട്ട ഗോളാണ് ഓറഞ്ചുപടയ്ക്ക് ജയമൊരുക്കിയത്. ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ജര്‍മനി എസ്‌റ്റോണിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ജര്‍മനി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്. മാഞ്ചസ്റ്റര്‍ താരം ഗുണ്ടോഗന്‍ ഇരട്ടഗോള്‍ നേടി.

തീമോ വെര്‍ണറാണ് ജര്‍മനിയുടെ മൂന്നാം ഗോള്‍ നേടിയത്. ഗ്രൂപ്പ് ഇയില്‍ നടന്ന മല്‍സരത്തില്‍ ഒന്നാം സ്ഥാനക്കാരായ ക്രൊയേഷ്യയെ നാലാം സ്ഥാനക്കാരായ വെയ്ല്‍സ് 1-1 സമനിലയില്‍ കുരുക്കി. 2018 ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയ്ക്കുവേണ്ടി വല്‍സിക്ക് ഒമ്പതാം മിനിറ്റില്‍ ആദ്യഗോള്‍ നേടി. എന്നാല്‍, ഗെര്ത് ബെയ്‌ലിലൂടെ വെയ്ല്‍സ് 45ാം മിനിറ്റില്‍ സമനില ഗോള്‍ പിടിക്കുകയായയിരുന്നു. മറ്റ് മല്‍സരങ്ങളില്‍ ഹംങ്കറി അസര്‍ബൈജാനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. സൈപ്രസിനെ റഷ്യ എതിരില്ലാത്ത അഞ്ച് ഗോളിനും തോല്‍പ്പിച്ചു. സാന്‍ മരിനോയെ സ്‌കോട്ട്‌ലന്റ് 6-0നും തോല്‍പ്പിച്ചു.

Tags:    

Similar News