പ്രീമിയര്‍ ലീഗില്‍ അതിവേഗം 100 ഗോള്‍; റെക്കോഡ് എര്‍ലിങ് ഹാലന്റിന് സ്വന്തം
ഇത്തിഹാദ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ അനായാസം 100 ഗോള്‍ നേടുന്ന താരമെന്ന പദവി മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വെ താരം എര്‍ലിങ് ഹാലന്റിന് സ്വന്തം. ഫുള്‍ഹാമിനെതിരായ മല്‍സരത്തിലാണ് താരത്തിന്റെ നേട്ടം.111 മല്‍സരങ്ങളില്‍ നിന്നാണ് 25കാരന്റെ റെക്കോഡ്. ഇംഗ്ലണ്ട് താരം അലന്‍ ഷിയറിന്റെ പേരിലായിരുന്നു ഈ റെക്കോഡ്. താരം 124 മല്‍സരങ്ങളില്‍ നിന്നാണ് 100 ഗോള്‍ നേട്ടം സ്വന്തമാക്കിയത്.ന്യൂകാസിലിന് വേണ്ടിയായിരുന്നു അലന്‍ ഷിയര്‍ കളിച്ചത്. മല്‍സരത്തിന്റെ 17ാം മിനിറ്റിലാണ് താരത്തിന്റെ ഗോള്‍ നേട്ടവും റെക്കോഡും പിറന്നത്. മല്‍സരത്തില്‍ സിറ്റി 5-4ന് വിജയിച്ചു. ജയത്തോടെ ലീഗില്‍ സിറ്റി രണ്ടാം സ്ഥാനത്താണ്. രണ്ട് പോയിന്റ് വ്യത്യാസത്തില്‍ ആഴ്‌സണല്‍ ഒന്നാം സ്ഥാനത്തും. ചെല്‍സി മൂന്നാം സ്ഥാനത്തുമാണ്. 15ാം സ്ഥാനത്തുള്ള ഫുള്‍ഹാം സിറ്റിയെ ഞെട്ടിച്ചാണ് കീഴടങ്ങിയത്.
സ്പാനിഷ് ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ ബാഴ്‌സലോണ 3-1ന് പരാജയപ്പെടുത്തി. ലീഗില്‍ 37 പോയിന്റുമായി ബാഴ്‌സലോണ ഒന്നാമത് തുടരുന്നു. 33 പോയിന്റുമായി റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്താണ്.