ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ സമനിലയില്‍ പൂട്ടി വെസ്റ്റ്ഹാം
ഓള്‍ഡ്ട്രാഫോഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ സമനിലയില്‍ പിടിച്ചുകെട്ടി വെസ്റ്റ്ഹാം യുനൈറ്റഡ്. 1-1നാണ് സമനില. യുനൈറ്റഡിന്റെ ടോപ് ഫൈവില്‍ എത്താനുള്ള മോഹങ്ങള്‍ക്കാണ് ഹോംഗ്രൗണ്ടില്‍ തിരിച്ചടിയേറ്റത്. ഡിഗോ ഡലോറ്റ് 58ാം മിനിറ്റില്‍ യുനൈറ്റഡിനായി ലീഡെടുത്തു. എന്നാല്‍ 83ാം മിനിറ്റില്‍ മഗാസാ വെസ്റ്റ്ഹാമിന്റെ സമനില ഗോള്‍ നേടി. ശനിയാഴ്ച നടക്കുന്ന മല്‍സരങ്ങളില്‍ ആഴ്‌സണല്‍ ആസ്റ്റണ്‍ വില്ലയെയും ചെല്‍സി എഎഫ്‌സി ബേണ്‍മൗത്തിനെയും മാഞ്ചസ്റ്റര്‍ സിറ്റി സണ്‍ഡര്‍ലാന്റിനെയും ലിവര്‍പൂള്‍ ലീഡ്‌സ് യുനൈറ്റഡിനെയും ന്യൂകാസില്‍ ബേണ്‍ലിയെയും ടോട്ടന്‍ഹാം ബ്രന്റ്‌ഫോഡിനെയും നേരിടും.
നിലവില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എട്ടാം സ്ഥാനത്താണ്. ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ സിറ്റി, ആസ്റ്റണ്‍ വില്ല, ചെല്‍സി, ക്രസ്റ്റല്‍ പാലസ് എന്നിവരാണ് ടോപ് ഫൈവിലുള്ളത്.
ഇറ്റാലിയന്‍ സീരി എയില്‍ ലാസിയോയെ വീഴ്ത്തി എസി മിലാന്‍ ഒന്നാമതെത്തി. റാഫേല്‍ ലിയോയാണ് മിലാനായി സ്‌കോര്‍ ചെയ്തത്. ലീഗില്‍ നെപ്പോളി രണ്ടാം സ്ഥാനത്തും ഇന്റര്‍മിലാന്‍ മൂന്നാം സ്ഥാനത്തുമാണ്.