ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ആന്‍ഫീല്‍ഡില്‍ ചെന്ന് ചെമ്പടയെ തകര്‍ത്ത് നോട്ടിങ്ഹാം ഫോറസ്റ്റ്
ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ജേതാക്കളായ ലിവര്‍പൂളിന് ഞെട്ടിക്കുന്ന തോല്‍വി. ലീഗിലെ മോശം ഫോം ലിവര്‍പൂള്‍ ഇന്നും തുടരുകയായിരുന്നു. നോട്ടിങ്ഹാം ഫോറസ്റ്റാണ് ചെമ്പടയെ അവരുടെ തട്ടകത്തില്‍ ചെന്ന് തകര്‍ത്തത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് നോട്ടിങ്ഹാമിന്റെ ജയം. മുറിലോ(33), സവോനാ(46), ഗിബ്‌സ് വൈറ്റ് (78) എന്നിവരാണ് നോട്ടിങ്ഹാമിനായി സ്‌കോര്‍ ചെയ്തത്. ലിവര്‍പൂള്‍ ലീഗില്‍ 11ാം സ്ഥാനത്താണ്. നോട്ടിങ്ഹാം 16ാം സ്ഥാനത്താണ്.മറ്റ് മല്‍സരങ്ങളില്‍ ചെല്‍സി ബേണ്‍ലിയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി. വെസ്റ്റ്ഹാം യുനൈറ്റഡ്-എഎഫ്‌സി ബേണ്‍മൗത്ത് മല്‍സരം 2-2 സമനിലയില്‍ കലാശിച്ചു. ബ്രന്റ്‌ഫോഡിനെ ബ്രിങ്ടണ്‍ 2-1ന് വീഴ്ത്തി.