ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിന് പരിസമാപ്തി; സിറ്റിയും ചെല്‍സിയും ന്യൂകാസിലും ചാംപ്യന്‍സ് ലീഗിന്

Update: 2025-05-25 18:17 GMT

ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിന് സമാപനം. അവസാന ദിവസത്തെ വിജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, ന്യൂകാസില്‍ യുനൈറ്റഡ് എന്നിവര്‍ ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടി. മാഞ്ചസ്റ്റര്‍ സിറ്റി ഫുള്‍ഹാമിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി. ഗുണ്‍ഡോങ്, ഹാലന്റ് എന്നിവരാണ് സിറ്റിയ്ക്കായി സ്‌കോര്‍ ചെയ്തത്. നോട്ടിങ് ഹാം ഫോറസ്റ്റിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ചെല്‍സിയും ചാംപ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിച്ചു.


 എവര്‍ട്ടണെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി ന്യൂകാസില്‍ യുനൈറ്റഡും നില ഭദ്രമാക്കി.കിരീടം നേടിയ ലിവര്‍പൂളും രണ്ടാം സ്ഥാനത്തുള്ള ആഴ്‌സണലും നേരത്തെ യോഗ്യത ഉറപ്പിച്ചിരുന്നു. ആസ്റ്റണ്‍ വില്ലയെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി. ഇതോടെ ആസ്റ്റണ്‍ വില്ലയ്ക്ക് ചാംപ്യന്‍സ് ലീഗ് യോഗ്യത നഷ്ടമായി.



ആറാം സ്ഥാനത്താണ് വില്ല ഫിനിഷ് ചെയ്തത്. ആദ്യ അഞ്ച് സ്ഥാനക്കാരാണ് യുവേഫാ ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടുക.അവസാന മല്‍സരത്തില്‍ ആഴ്‌സണല്‍ സതാംപ്ടണിനെ 2-1ന് വീഴ്ത്തി.ചാംപ്യന്‍മാരായ ലിവര്‍പൂള്‍ ക്രിസ്റ്റല്‍ പാലസിനോട് സമനില വഴങ്ങി.ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്തും ചെല്‍സി നാലാമതും ന്യൂകാസില്‍ അഞ്ചാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.



 





Tags: