ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ക്ലബ്ബ് ലോകകപ്പ് ജേതാക്കള്‍ക്ക് കാലിടറി; ആദ്യ മല്‍സരത്തില്‍ സമനിലപൂട്ട്

Update: 2025-08-17 17:23 GMT

സ്റ്റാംഫോഡ് ബ്രിഡ്ജ്: ക്ലബ്ബ് ലോകകപ്പ് ചാംപ്യന്‍മാരായ ചെല്‍സിക്ക് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ പുതിയ സീസണിലെ ആദ്യമല്‍സരത്തില്‍ സമനില കുരുക്ക്. ക്രിസ്റ്റല്‍ പാലസാണ് ചെല്‍സിയെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചുകെട്ടിയത. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മല്‍സരത്തില്‍ പോയിന്റ് പങ്കുവെക്കേണ്ടി വന്നു. ഇരു ടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. ചെല്‍സിയുടെ യുവസ്‌ട്രൈക്കര്‍ എസ്റ്റെവാവോ രണ്ടാം പകുതിയില്‍ ലീഗ് അരങ്ങേറ്റം കുറിച്ചു.

Tags: