ലോകകപ്പിന് രണ്ട് മാസം ബാക്കി; ഇംഗ്ലണ്ട് താരം കെയ്ല്‍ വാല്‍ക്കര്‍ വിരമിച്ചു
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട് ഡിഫന്‍ഡര്‍ കെയ്ല്‍ വാല്‍ക്കര്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. 35കാരനായ താരം നിലവില്‍ ബേണ്‍ലി എഫ്‌സിക്ക് വേണ്ടിയാണ് കളിക്കുന്നത്. ലോകകപ്പിന് രണ്ട് മാസം ശേഷിക്കെയാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഒന്നാം നമ്പര്‍ താരമായിരുന്ന വാല്‍ക്കര്‍ കഴിഞ്ഞ വര്‍ഷം എസി മിലാനിലേക്ക് ചേക്കേറിയിരുന്നു. അടുത്തിടെയാണ് ബേണ്‍ലിയിലെത്തിയത്. താരത്തിന് അടുത്തിടെ കാലിന് പരിക്കേറ്റിരുന്നു. രാജ്യത്തിനായി 96 അന്താരാഷ്ട്ര മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. അസാധാരണമായ വേഗതയ്ക്ക് പേരുകേട്ട വാല്‍ക്കര്‍, നിലവിലെ ഏറ്റവും മികച്ച ഫുള്‍ ബാക്കുകളില്‍ ഒരാളാണ്.