എമിലിയാനോ സലയുടെ മരണം; പൈലറ്റിന് ലൈസന്‍സില്ലെന്ന് കണ്ടെത്തി

ഇക്കഴിഞ്ഞ ജനുവരി 21നാണ് കാര്‍ഡിഫ് താരമായ സല ചെറുവിമാനത്തില്‍ ഇംഗ്ലണ്ടിലേക്ക് പൈലറ്റിനൊപ്പം യാത്രതിരിച്ചത്

Update: 2019-02-26 20:02 GMT

ലണ്ടന്‍: അര്‍ജന്റൈന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സലയുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ വിമാനം ഓടിച്ച പൈലറ്റിന് അംഗീകൃത ലൈസന്‍സില്ലെന്ന് കണ്ടെത്തി. പൈലറ്റിന് പരിചയക്കുറവുണ്ടെന്നും ഇതാവാം വിമാനം അപകടത്തില്‍പ്പെടാനും സല മരിക്കാനും കാരണമായതെന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ വൃക്തമാക്കി. ഇക്കഴിഞ്ഞ ജനുവരി 21നാണ് കാര്‍ഡിഫ് താരമായ സല ചെറുവിമാനത്തില്‍ ഇംഗ്ലണ്ടിലേക്ക് പൈലറ്റിനൊപ്പം യാത്രതിരിച്ചത്. ഈ യാത്രയിലാണ് ഇംഗ്ലീഷ് ചാനലില്‍ വിമാനം തകര്‍ന്ന് വീഴുന്നത്. ദിവസങ്ങള്‍ക്കൊടുവിലാണ് സലയുടെയും പൈലറ്റിന്റെയും വിമാനത്തിന്റെയും അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം നടന്നുവരുന്നതിനിടയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്.




Tags: