ബെംഗളൂരുവിന്റെ സീസണ് ജയത്തോടെ അവസാനം; ഈസ്റ്റ് ബംഗാളിന് തോല്‍വിയുമായി മടക്കം

ഈസ്റ്റ് ബംഗാള്‍ ഒരു ജയവും എട്ട് സമനിലയുമായി അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തു.

Update: 2022-03-05 16:23 GMT



പനാജി: ഐഎസ്എല്ലിലെ 2021-2022 സീസണില്‍ ബെംഗളൂരു എഫ്‌സിയുടെ പോരാട്ടം അവസാനിച്ചു. ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിട്ട ബെംഗളൂരു എതിരില്ലാത്ത ഒരു ഗോളിന്റെ ജയവുമായാണ് സീസണ്‍ അവസാനിപ്പിച്ചത്.24ാം മിനിറ്റില്‍ സുനില്‍ ഛേത്രിയാണ് ടീമിനായി സ്‌കോര്‍ ചെയ്തത്. ലീഗില്‍ 20മല്‍സരങ്ങളില്‍ നിന്നായി എട്ട് ജയവും ആറ് സമനിലയും ഏഴ് തോല്‍വിയുമായാണ് ടീം ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ഈസ്റ്റ് ബംഗാളാവട്ടെ തോല്‍വിയോടെ സീസണ് അവസാനം കുറിച്ചു.ഈസ്റ്റ് ബംഗാള്‍ ഒരു ജയവും എട്ട് സമനിലയുമായി അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തു.


Tags:    

Similar News