അര്‍ജന്റീനയ്ക്കും ഖത്തര്‍ ലോകകപ്പ് യോഗ്യത

ഇറ്റലി -സ്വിറ്റ്‌സര്‍ലന്റ് മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു.

Update: 2021-11-13 15:08 GMT


ബ്യൂണസ്‌ഐറിസ്;ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടി അര്‍ജന്റീന. ബ്രസീലിന് പിറകെ ഗ്രൂപ്പില്‍ രണ്ടാമതായാണ് അര്‍ജന്റീന യോഗ്യത നേടിയത്. ഉറുഗ്വെയ്‌ക്കെതിരേ ഇന്ന് രാവിലെ നടന്ന മല്‍സരത്തില്‍ ഡി മരിയയാണ് വിജയഗോള്‍ നേടിയത്. ഗ്രൂപ്പില്‍ ഉറുഗ്വെ, കൊളംബിയ എന്നിവര്‍ തോറ്റതോടെയാണ് അര്‍ജന്റീനയുടെ യോഗ്യത വേഗത്തിലായത്. ലയണല്‍ മെസ്സി മല്‍സരത്തിന്റെ അവസാന 15മിനിറ്റിലാണ് കളത്തിലിറങ്ങിയത്. അര്‍ജന്റീനയുടെ അടുത്ത മല്‍സരം ചൊവ്വാഴ്ച ബ്രസീലിനെതിരേയാണ്.


യൂറോപ്പില്‍ നടന്ന യോഗ്യതാമല്‍സരങ്ങളില്‍ ഇംഗ്ലണ്ട് അല്‍ബേനിയയെ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്‍പ്പിച്ചു. ഇറ്റലി -സ്വിറ്റ്‌സര്‍ലന്റ് മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു.




Tags:    

Similar News