ഡ്യൂറന്റ് കപ്പ് പ്രതിസന്ധിയില്‍; കേരള ബ്ലാസ്റ്റേഴ്സ് അടക്കം അഞ്ച് ടീമുകള്‍ പിന്‍മാറി
കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്ബോള്‍ സീസണ് തുടക്കമാവുന്ന ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് പ്രതിസന്ധിയില്‍. അടുത്തമാസം 23ന് തുടങ്ങേണ്ട ഡ്യൂറന്‍ഡ് കപ്പില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് ഉള്‍പ്പടെ പ്രമുഖ ടീമുകള്‍ പിന്‍മാറി. നിലവിലെ ചാംപ്യന്‍മാരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, മുംബൈ സിറ്റി, ജംഷെഡ്പൂര്‍, പഞ്ചാബ് തുടങ്ങിയ ടീമുകളും ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്. ഐ എസ് എല്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് ടീമുകളുടെ പിന്‍മാറ്റത്തിന് കാരണം.
ഐ എസ് എല്‍ സംഘാടകരും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനും ഇതുവരെ പുതിയ കരാറില്‍ ഒപ്പിട്ടിട്ടില്ല. ഇതില്‍ വ്യക്തത വരാതെ താരങ്ങളെ കൊണ്ടുവന്ന് പരിശീലനം തുടങ്ങാന്‍ കഴിയില്ലെന്നാണ് ടീമുകളുടെ നിലപാട്. ലോക ഫുട്ബോളില്‍ ഏറ്റവും പഴക്കമേറിയ മൂന്നാമത്തെ ടൂര്‍ണമെന്റാണ് ഡ്യൂറന്‍ഡ് കപ്പ്.