ഡ്യുറന്റ് കപ്പ്; ഹീറോ ആയി ഫസലുറഹ്‌മാന്‍; ജെംഷഡ്പൂരിനെയും വീഴ്ത്തി മൊഹമ്മദന്‍സ്

നോര്‍ത്ത് ഈസ്റ്റിന്റെ രണ്ടാം തോല്‍വിയാണ്.

Update: 2022-08-21 17:47 GMT


കൊല്‍ക്കത്ത: ഡ്യുറന്റ് കപ്പില്‍ എഫ്‌സി ഗോവയെ വീഴ്ത്തിയ മൊഹമ്മദന്‍സ് ജെംഷഡ്പൂരിനെയും മറികടന്നു. എതിരില്ലാത്ത മൂന്ന് ഗോളിനാണ് മൊഹമ്മദന്‍സിന്റെ ജയം. ആദ്യ ഗോള്‍ കഴിഞ്ഞ മല്‍സരത്തിലെ ഹീറോ മലപ്പുറത്തിന്റെ ഫസലുറഹ്‌മാന്റെ വകയായിരുന്നു(38).അഭിഷേക് ഹാള്‍ദര്‍, ഷെയ്ഖ് ഫയസ്സ് എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്. മറ്റൊരു മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ആര്‍മി ഗ്രീനിനോട് 3-1ന് പരാജയപ്പെട്ടു. നോര്‍ത്ത് ഈസ്റ്റിന്റെ രണ്ടാം തോല്‍വിയാണ്.



 

കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ എടികെ മോഹന്‍ ബഗാനെ 3-2ന് രാജസ്ഥാന്‍ യുനൈറ്റഡ് പരാജയപ്പെടുത്തിയിരുന്നു.




Tags:    

Similar News