മറഡോണയുടെ സഹോദരന്‍ ഹ്യൂഗോ അന്തരിച്ചു

അവസാന കാലം നേപ്പിള്‍സിലെ ക്ലബ്ബുകളെ പരിശീലിപ്പിക്കുകയായിരുന്നു.

Update: 2021-12-29 03:39 GMT

ബ്യൂണസ് ഐറിസ്: അര്‍ജന്റീന്‍ ഇതിഹാസം ഡീഗോ മറഡോണയുടെ സഹോദരന്‍ ഹ്യൂഗോ (52)അന്തരിച്ചു. ഇറ്റാലിയന്‍ ഫുട്‌ബോള്‍ ക്ലബ്ബ് നപ്പോളിയാണ് മരണവാര്‍ത്ത പുറത്ത് വിട്ടത്. ഹൃദയാഘാതം സംഭവിച്ചാണ് മരണം.അര്‍ജന്റീനയുടെ യൂത്ത് ടീമിന്റെ പ്രധാന മിഡ്ഫീല്‍ഡര്‍ എന്ന നിലയിലാണ് ഹ്യൂഗോ അറിയപ്പെട്ടിരുന്നത്. ഇറ്റലി, ഓസ്ട്രിയ, സ്‌പെയിന്‍, അര്‍ജന്റീനാ, ജപ്പാന്‍ എന്നിവടങ്ങളില്‍ കളിച്ചിട്ടുണ്ട്. അവസാന കാലം നേപ്പിള്‍സിലെ ക്ലബ്ബുകളെ പരിശീലിപ്പിക്കുകയായിരുന്നു.




Tags:    

Similar News