ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജിക്ക് ജയം; മെസ്സിയെ ആദ്യ പകുതിയില്‍ പിന്‍വലിച്ചു

88ാം മിനിറ്റില്‍ അര്‍ജന്റീനന്‍ താരം ഏയ്ഞ്ചല്‍ ഡിമരിയ പിഎസ്ജിയുടെ വിജയഗോള്‍ നേടി

Update: 2021-10-30 07:28 GMT


പാരിസ്: ഒരു ഗോളിന് പിറകില്‍ നിന്ന പിഎസ്ജി രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ഫ്രഞ്ച് ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി. ലില്ലെയ്‌ക്കെതിരായ മല്‍സരത്തില്‍ രണ്ടാം പകുതിയിലാണ് പിഎസ്ജി ഫോമിലേക്കെത്തിയത്. ജൊനാഥന്‍ഡേവിഡ് 31ാം മിനിറ്റില്‍ ലില്ലെയ്ക്കായി ലീഡെടുത്തു. രണ്ടാം പകുതിയില്‍ ബ്രസീലിയന്‍ താരം മാര്‍ക്വിനോസ് (74) ആണ് പിഎസ്ജിയുടെ സമനില ഗോള്‍ നേടിയത്. 88ാം മിനിറ്റില്‍ അര്‍ജന്റീനന്‍ താരം ഏയ്ഞ്ചല്‍ ഡിമരിയ പിഎസ്ജിയുടെ വിജയഗോള്‍ നേടി. താരം ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തിരുന്നു. പരിക്കുമായി ഇറങ്ങിയ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് ഇന്ന് നിരാശയായിരുന്നു ഫലം. താരത്തിന് ഫോം കണ്ടെത്താന്‍ ആയില്ല. തുടര്‍ന്ന് ആദ്യ പകുതിയില്‍ തന്നെ മെസ്സിയെ പിന്‍വലിച്ച് ഇക്കാര്‍ഡിയെ ഇറക്കി.ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കിലിയന്‍ എംബാപ്പെ പിഎസ്ജിയ്ക്കായി ഇറങ്ങിയിരുന്നില്ല.




Tags:    

Similar News