ക്ലാസ്സിക്ക് തിരിച്ചുവരവ്; ഒടുവില്‍ പെനാല്‍റ്റി പാഴാക്കി; പോളണ്ട് ഓറഞ്ച് പടയെ കുരുക്കി

ഇതേ ഗ്രൂപ്പില്‍ നടന്ന ബെല്‍ജിയം - വെയ്ല്‍സ് മല്‍സരവും സമനിലയില്‍ കലാശിച്ചു.

Update: 2022-06-12 07:59 GMT




ആംസ്റ്റര്‍ഡാം: നേഷന്‍സ് ലീഗില്‍ കരുത്തരായ നെതര്‍ലന്റസിന് സമനില കുരുക്ക്. ഇന്ന് നടന്ന മല്‍സരത്തില്‍ പോളണ്ടാണ് ഓറഞ്ച് പടയെ പിടിച്ചുകെട്ടിയത്. ഗ്രൂപ്പ് എ ഫോറില്‍ നടന്ന മല്‍സരത്തില്‍ പോളണ്ടാണ് രണ്ട് ഗോളിന്റെ ലീഡെടുത്തത്. തുടര്‍ന്ന് ഹോളണ്ട് ക്ലാസ്സെന്‍ (51), ഡംഫ്രിസ് (54) എന്നിവരിലൂടെ വമ്പന്‍ തിരിച്ചുവരവ് നടത്തി സമനില പിടിച്ചു. തുടര്‍ന്ന് ഇഞ്ചുറി ടൈമില്‍ മെംഫിസ് ഡിപ്പേയ്ക്ക് ലഭിച്ച പെനാല്‍റ്റി താരം പാഴാക്കിയത് ഓറഞ്ച് പടയ്ക്ക് തിരിച്ചടിയായി. ജയിക്കേണ്ട മല്‍സരം നെതര്‍ലന്റസ് കൈവിടുകയായിരുന്നു. ഗ്രൂപ്പില്‍ നെതര്‍ലന്റസ് ഒന്നാം സ്ഥാനത്താണ്.


ഇതേ ഗ്രൂപ്പില്‍ നടന്ന ബെല്‍ജിയം - വെയ്ല്‍സ് മല്‍സരവും സമനിലയില്‍ കലാശിച്ചു. ടൈല്‍സ്മാനിലൂടെ ബെല്‍ജിയമാണ് 50ാം മിനിറ്റില്‍ ലീഡ് എടുത്തത്. തുടര്‍ന്ന് 86ാം മിനിറ്റില്‍ ജോണ്‍സണ്‍ വെയ്ല്‍സിനായി തിരിച്ചടിച്ചു.




Tags:    

Similar News