അഞ്ച് വര്‍ഷത്തെ ഇടവേള; ഡാനി ആല്‍വ്‌സ് ബാഴ്‌സയ്ക്കായി ഇറങ്ങി

2016 മെയ്യിലാണ് താരം അവസാനമായി ബാഴ്‌സയ്ക്കായി കളിച്ചത്.

Update: 2022-01-06 06:50 GMT

ക്യാംപ് നൗ: അഞ്ച് വര്‍ഷത്തിനും ഏഴ് മാസത്തിനും ശേഷം മുന്‍ സൂപ്പര്‍ താരം ഡാനി ആല്‍വ്‌സ് ബാഴ്‌സലോണ ടീമിനായി ഇറങ്ങി.38 കാരനായ ബ്രസീലിയന്‍ താരത്തെ സാവോപോളോ ക്ലബ്ബില്‍ നിന്നും നവംബറിലാണ് പുതിയ കോച്ചും ഡാനി ആല്‍വ്‌സിന്റെ സഹതാരവും ബാഴ്‌സാ ഇതിഹാസവുമായ സാവി ബാഴ്‌സയിലെത്തിച്ചത്. എന്നാല്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച പ്രശ്‌നങ്ങളെ തുടര്‍ന്ന് ഡാനിയ്ക്ക് ഇന്നാണ് ടീമിനായി കളിക്കാനായത്. 2016 മെയ്യിലാണ് താരം അവസാനമായി ബാഴ്‌സയ്ക്കായി കളിച്ചത്.




 


സ്പാനിഷ് കോപ്പാ ഡെല്‍ റേ പ്രീക്വാര്‍ട്ടറിലാണ് താരം തിരിച്ചുവരവ് നടത്തിയത്. ബാഴ്‌സയ്ക്കായുള്ള 392ാം മല്‍സരത്തിനാണ് ഡാനി ഇന്നിറങ്ങിയത്. മല്‍സരത്തില്‍ മൂന്നാം ഡിവിഷന്‍ ക്ലബ്ബ് ലിനാറെസിനെതിരേ ബാഴ്‌സ 2-1ന്റെ ജയം നേടി.ഡെംബലേ (63), ജുട്ടഗ്ലാ(69) എന്നിവരാണ് ടീമിനായി സ്‌കോര്‍ ചെയ്തത്. മറ്റ് മല്‍സരങ്ങളില്‍ റയല്‍ മാഡ്രിഡ്, വലന്‍സിയ, റയല്‍ സോസിഡാഡ്, റയോ വാല്‍ക്കാനോ, റയല്‍ ബെറ്റിസ് എന്നിവര്‍ ജയിച്ചു.




Tags:    

Similar News