പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനെ താഴേക്കിട്ട് പാലസ്; ഇറ്റലിയില്‍ ഞെട്ടിക്കുന്ന സമനിലയുമായി മിലാന്‍

ആഴ്‌സണല്‍ ലീഗില്‍ അഞ്ചാം സ്ഥാനത്താണ്.

Update: 2022-04-05 00:22 GMT


ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന് ഞെട്ടിക്കുന്ന തോല്‍വി. ഒമ്പതാം സ്ഥാനത്തുള്ള ക്രിസ്റ്റല്‍ പാലസിനോട് എതിരില്ലാത്ത മൂന്ന് ഗോളിനാണ് ആഴ്‌സണല്‍ പരാജയപ്പെട്ടത്. ഇതോടെ ആഴ്‌സണലിന്റെ ടോപ് ഫോര്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. ആഴ്‌സണല്‍ നിലവില്‍ ലീഗില്‍ അഞ്ചാം സ്ഥാനത്താണ്.


ഇറ്റാലിയന്‍ സീരി എയില്‍ ഒന്നാം സ്ഥാനത്തുള്ള എസി മിലാന് സമനില.12ാം സ്ഥാനത്തുള്ള ബോള്‍ഗാനയാണ് മിലാനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കിയത്. ഒന്നാം സ്ഥാനത്തെ മിലാന്റെ ലീഡ് വെറും ഒരു പോയിന്റാണ്. മിലാന്റെ തൊട്ട് പിന്നില്‍ നപ്പോളിയും ഇന്റര്‍മിലാനും ഉണ്ട്.




Tags:    

Similar News