ക്രിസ്റ്റിയാനോ ജൂനിയര്‍ പോര്‍ച്ചുഗല്‍ അണ്ടര്‍ 16 ടീമില്‍ അരങ്ങേറ്റം കുറിച്ചു

Update: 2025-10-31 07:58 GMT

ലിസ്ബണ്‍: ലോക സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മകന്‍ ക്രിസ്റ്റിയാനോ ദോസ് സാന്റോസ് പോര്‍ച്ചുഗല്‍ അണ്ടര്‍ 16 ടീമിനായി അരങ്ങേറ്റം കുറിച്ചു. ഫെഡറേഷന്‍ കപ്പില്‍ തുര്‍ക്കിക്കെതിരേ 90ാം മിനിറ്റിലാണ് താരം സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങിയത്. മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചു. 15കാരനായ ക്രിസ്റ്റിയാനോ ജൂനിയര്‍ നിലവില്‍ സൗദിയിലെ അല്‍ നസര്‍ യൂത്ത് അക്കാഡമിയിലാണ് കളിക്കുന്നത്. പോര്‍ച്ചുഗല്‍ അണ്ടര്‍ 15 സ്‌ക്വാഡിലും താരം നേരത്തെ അരങ്ങേറിയിരുന്നു. വെയ്ല്‍സിനും ഇംഗ്ലണ്ടിനും എതിരെയാണ് പോര്‍ച്ചുഗലിന്റെ അടുത്ത രണ്ട് മല്‍സരങ്ങള്‍.



Tags: