ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഇരട്ടകുട്ടികളില്‍ ഒരാള്‍ മരിച്ചു

പെണ്‍കുഞ്ഞിന് സുഖമായിരിക്കുന്നുവെന്ന് റൊണാള്‍ഡോ ഇന്‍സ്റ്റയില്‍ കുറിച്ചു.

Update: 2022-04-18 19:47 GMT



മാഞ്ചസ്റ്റര്‍: പോര്‍ച്ചുഗല്‍ ഇതിഹാസം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ക്രിസ്റ്റിയനോ റൊണാള്‍ഡയുടെ മകന്‍ മരിച്ചു. ഭാര്യ ജോര്‍ജ്ജിനാ റൊഡ്രിഗസ് അല്‍പ്പം മുമ്പ് പ്രസവിച്ച ഇരട്ടകളില്‍ ആണ്‍കുഞ്ഞാണ് മരിച്ചത്. പെണ്‍കുഞ്ഞിന് സുഖമായിരിക്കുന്നുവെന്ന് റൊണാള്‍ഡോ ഇന്‍സ്റ്റയില്‍ കുറിച്ചു. മകന്‍ മരിച്ച വിവരം അഗാധമായ വിഷമത്തോടെ അറിയിക്കുന്നു.മകന്റെ വേര്‍പാടില്‍ ഞങ്ങള്‍ തകര്‍ന്നിരിക്കുകയാണ്. സ്വകാര്യതയാണ് ഈ നിമിഷം ആഗ്രഹിക്കുന്നത്. തുടര്‍ന്ന് ജീവിക്കാനുള്ള ശക്തി പകരുന്നത് പെണ്‍കുഞ്ഞിന്റെ ജനനമാണ്.മകനെ നീ ഞങ്ങളുടെ മാലാഖയാണ്. ഞങ്ങള്‍ നിന്നോടൊപ്പമുണ്ട്-റൊണാള്‍ഡോ ഇന്‍സ്റ്റയില്‍ കുറിച്ചു. നിലവില്‍ യുനൈറ്റഡ് താരത്തിന് നാല് കുട്ടികളുണ്ട്. കഴിഞ്ഞ ഒക്ടോബറിലാണ് റൊണാള്‍ഡോ ഭാര്യ ജോര്‍ജ്ജിന ഇരട്ടകുട്ടികളെ ഗര്‍ഭം ധരിച്ച വിവരം ഇന്‍സ്റ്റയിലൂടെ അറിയിച്ചത്.




Tags:    

Similar News