ഭൂകമ്പ ബാധിതര്‍ക്ക് സഹായവുമായി വീണ്ടും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഇത് ആദ്യമായല്ല ഭൂകമ്പ ബാധിതര്‍ക്ക് റൊണാള്‍ഡോ സഹായം നല്‍കുന്നത്.

Update: 2023-03-05 16:01 GMT

ഇസ്താംബൂള്‍:ദുരിത ബാധിതര്‍ക്ക് സഹായവുമായെത്തുന്ന റൊണാള്‍ഡോ ഭൂകമ്പത്തെ തുടര്‍ന്ന് അന്‍പത്തിനായിരത്തിന് മുകളില്‍ മനുഷ്യരുടെ ജീവനെടുത്ത തുര്‍ക്കിയിലേറെയും സിറിയയിലെയും ജനങ്ങള്‍ക്ക് സഹായവുമായി വീണ്ടും എത്തി. ഒരു വിമാനം നിറയെ സാധനങ്ങളാണ് താരം ഇത്തവണ ഇരു രാജ്യങ്ങളിലേക്കും അയച്ചത്. ദുരന്ത ബാധിതര്‍ക്ക് അത്യാവശ്യമായി വേണ്ട ടെന്റുകള്‍, ഭക്ഷണപ്പൊതികള്‍, തലയിണകള്‍, പുതപ്പുകള്‍, കിടക്കകള്‍, ബേബി ഫുഡ്, പാല്‍, മെഡിക്കല്‍ സപ്ലൈസ് എന്നിവയാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.


ഇത് ആദ്യമായല്ല ഭൂകമ്പ ബാധിതര്‍ക്ക് റൊണാള്‍ഡോ സഹായം നല്‍കുന്നത്. തുര്‍ക്കിയിലും സിറിയിലും ഭൂകമ്പം ഉണ്ടായതിന് രണ്ടാമത്തെ ദിവസം ഇറ്റാലിയന്‍ ക്ലബ് അറ്റ്‌ലാന്റയുടെ ടര്‍ക്കിഷ് ഗോള്‍കീപ്പര്‍ മെറിഹ് ഡെമിറല്‍ താരത്തെ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന്, ഭൂകമ്പബാധിത പ്രദേശങ്ങളിലേക്കുള്ള സഹായത്തിനായുള്ള ധനസമാഹാരത്തിന്റെ ലേലത്തില്‍ വെക്കുന്നതിനായി റൊണാള്‍ഡോ തന്റെ ജേഴ്സി നല്‍കിയിരുന്നു. മെസ്സിയും നെയ്മറും അന്ന് തങ്ങളുടെ ജേഴ്‌സികള്‍ ലേലത്തിനായി നല്‍യിരുന്നു.





Tags:    

Similar News