ഇസ്രായേലിനെ തകര്‍ത്ത് പോര്‍ച്ചുഗല്‍; ക്രിസ്റ്റിയാനോയ്ക്ക് 104ാം ഗോള്‍

രണ്ട് ഗോള്‍ നേടിയ ബ്രൂണോ ഫെര്‍ണാണ്ടസാണ് റൊണാള്‍ഡോയുടെ ഗോളിന് വഴിയൊരുക്കിയത്.

Update: 2021-06-10 10:38 GMT

ലിസ്ബണ്‍: യൂറോ കപ്പിന് മുന്നോടിയായുള്ള സന്നാഹമല്‍സരത്തില്‍ ഇസ്രായേലിനെ 4-0ത്തിന് തകര്‍ത്ത് പോര്‍ച്ചുഗല്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ബ്രൂണോ ഫെര്‍ണാണ്ടസ് ഇരട്ട ഗോള്‍ നേടിയ മല്‍സരത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, കാന്‍സെലോ എന്നിവരും ഓരോ ഗോള്‍ നേടി. രണ്ട് ഗോള്‍ നേടിയ ബ്രൂണോ ഫെര്‍ണാണ്ടസാണ് റൊണാള്‍ഡോയുടെ ഗോളിന് വഴിയൊരുക്കിയത്. ഇന്നത്തെ ഗോള്‍ നേട്ടത്തോടെ റൊണാള്‍ഡോയുടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 104 ആയി. ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഇറാന്റെ ഇതിഹാസ താരം അലി ദെയുടെ 109 ഗോളുകള്‍ എന്ന റെക്കോഡ് തകര്‍ക്കാന്‍ റോണോയ്ക്ക് വേണ്ടത് അഞ്ച് ഗോളുകള്‍ ആണ്. യൂറോയിലൂടെ അലി ദെയുടെ റെക്കോഡ് താരം മറികടന്നേക്കും.




Tags:    

Similar News