ഫുട്‌ബോളിനേക്കാള്‍ ഇഷ്ടം ബോക്‌സിങ്: റൊണാള്‍ഡോ
എന്നാല്‍ ഒഴിവു സമയങ്ങളില്‍ കാണാനിഷ്ടം ബോക്‌സിങ്ങാണ്.
ടൂറിന്‍: ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ഇഷ്ടമുള്ള കായിക ഇനം ബോക്‌സിങ്. ഫുട്‌ബോള്‍ കാണുന്നതിനേക്കാള്‍ തനിക്കിഷ്ടം ബോക്‌സിങും യു എഫ് സി ചാംപ്യന്‍ഷിപ്പുകളുമാണെന്ന് താരം വെളിപ്പെടുത്തി. ടെലിവിഷന്‍് തുറന്നാല്‍ താന്‍ കാണാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കളി ബോക്‌സിങ്ങാണ്-റൊണാള്‍ഡോ പറയുന്നു. പാഷന്‍ ഫുട്‌ബോളാണ്. എന്നാല്‍ ഒഴിവു സമയങ്ങളില്‍ കാണാനിഷ്ടം ബോക്‌സിങ്ങാണ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി കളിക്കുന്ന കാലത്തെ ബോക്‌സിങിനോട് താല്‍പ്പര്യമായിരുന്നു. ഈ സമയത്ത് ബോക്‌സിങില്‍ താന്‍ പരിശീലനവും നേടിയിട്ടുണ്ട്. ബോക്‌സിങ് പരിശീലിക്കുന്നത് ഫുട്‌ബോളിന് ഏറെ ഗുണം ചെയ്യുമെന്നും താരം പറഞ്ഞു. മിഡില്‍വെയ്റ്റ് ലോക ചാംപ്യന്‍ ഗെന്നഡി ഗോള്‍വക്കിനെ കുറിച്ചുള്ള ഡോക്യൂമെന്ററിയുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിനിടെയാണ് റൊണാള്‍ഡോ മനസ്സ് തുറന്നത്.