റൊണാള്‍ഡോയ്ക്കെതിരായ ലൈംഗികാതിക്രമ കേസ് റദ്ദാക്കാന്‍ യുഎസ് കോടതി
2009ലാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം പരാതിക്കാരിയെ പീഡിപ്പിച്ചതായ ആരോപണം പുറത്ത് വന്നത്.
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരായ ലൈംഗികാതിക്രമ കേസ് റദ്ദാക്കാന്‍ യുഎസ് ജഡ്ജി ആവശ്യപ്പെട്ടു. കേസ് അവസാനിപ്പിക്കാനുള്ള താരത്തിന്റെ ആവശ്യം അംഗീകരിക്കണമെന്നും ജഡ്ജി ശുപാര്‍ശ ചെയ്തു. എന്നാല്‍ പരാതിക്കാരിയായ മോഡല്‍ കാതറിന് മയോര്‍ഗയുടെ അഭിഭാഷകന് വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. 2009ലാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം പരാതിക്കാരിയെ പീഡിപ്പിച്ചതായ ആരോപണം പുറത്ത് വന്നത്.തുടര്‍ന്ന് കാതറിന് കേസ് നല്‍കുകയായിരുന്നു. എന്നാല്‍ പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്ന് റൊണാള്‍ഡോ പിന്നീട് വ്യക്തമാക്കിയിരുന്നു.