മാഡ്രിഡ്: റയൽ മാഡ്രിഡിലേക്ക് ഉടന്‍ തിരിച്ചുവരാനാകുമെന്ന് യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തന്റെ ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങളും മാഡ്രിഡിലാണ് നടന്നതെന്നും ഇതിനാല്‍ മാഡ്രിഡ് തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും റൊണാള്‍ഡോ പറഞ്ഞു. പ്രസിദ്ധമായ സ്പെയിനിലെ മാര്‍ക്കാ ലെയെന്ഡാ പുരസ്കാരം ഏറ്റുവാങ്ങിയശേഷമാണ് റൊണാള്‍ഡോ സ്പെയിന് ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത നല്‍കിയത്. തന്റെ കാമുകിയെ കണ്ടെത്തിയതും കുഞ്ഞുങ്ങള്‍ പിറന്നതും ഫുട്ബോള്‍ കരിയറിലെ നിരവധി പുരസ്കാരങ്ങളും കിരീടങ്ങളും ചൂടിയത് മാഡ്രിഡില്‍ വെച്ചാണ്. മാഞ്ചസ്റ്ററും തനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്നാല്‍ ഞാന്‍ കണ്ടതില്‍ വച്ച ഏറ്റവും മനോഹരം മാഡ്രിഡാണെന്നും ക്രിസ്റ്റ്യാനോ അഭിപ്രായപ്പെട്ടു. മാഡ്രിഡ് വിട്ടതില്‍ തനിക്ക് സങ്കടമുണ്ട്. തന്റെ ആരാധകരോട് താന്‍ മാപ്പുചോദിക്കുന്നുവെന്നും ക്രിസ്റ്റി പറഞ്ഞു. മാഡ്രിഡും മാഞ്ചസ്റ്ററും തനിക്ക് വല്ലാതെ മിസ്സ് ചെയ്യുന്നു. എന്നാല്‍ സാഹചര്യങ്ങളാണ് തന്നെ യുവന്റസില്‍ എത്തിച്ചതെന്നും താരം പറഞ്ഞു. 2018 ലാണ് റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് ചേക്കേറിയത്.