റിയാദ്: ജൂണ്‍ 30ന് സൗദി പ്രോ ലീഗ് ക്ലബ്ബ് അല്‍ നസറുമായി കരാര്‍ അവസാനിക്കുന്ന പോര്‍ച്ചുഗല്‍ ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് മുന്നില്‍ രണ്ട് ഓഫറുകള്‍. അല്‍ നസറുമായുള്ള കരാര്‍ പുതുക്കില്ലെന്ന് റൊണാള്‍ഡോ നേരത്തെ വ്യക്തമാക്കിയിരുന്നു. സൗദി പ്രോ ലീഗിലെ മറ്റൊരു വമ്പന്‍മാരായ അല്‍ ഹിലാലില്‍ നിന്നാണ് ക്രിസ്റ്റ്യാനോയ്ക്ക് ഓഫര്‍ ലഭിച്ചിരിക്കുന്നത്. നെയ്മര്‍ ജൂനിയറിന്റെ പഴയ ക്ലബ്ബാണ് അല്‍ ഹിലാല്‍. ഫിഫാ ക്ലബ്ബ് ലോകകപ്പില്‍ കളിക്കുന്ന ഒരു ബ്രസീലിയന്‍ ക്ലബ്ബില്‍ നിന്നാണ് റോണോയ്ക്ക് മറ്റൊരു ഓഫര്‍ ലഭിച്ചിരിക്കുന്നത്.
എന്നാല്‍ ക്ലബ്ബിന്റെ പേര് ഇതുവരെ പുറത്ത് വന്നിട്ടില്ല. നിലവില്‍ നാല് ബ്രസീലിയന്‍ ക്ലബ്ബുകളാണ് ക്ലബ്ബ് ലോകകപ്പില്‍ കളിക്കുന്നത്. ഇതില്‍ ഒരു ടീമാണ് താരത്തിനായി രംഗത്ത് വന്നിരിക്കുന്നത്. ബോട്ടോഫോഗോയാണ് താരത്തിനായി രംഗത്ത് വന്നത് എന്ന സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുമുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം ക്ലബ്ബ് ലോകകപ്പ് കളിക്കാനുള്ള അവസരമാണ് റൊണാള്‍ഡോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇതിനാല്‍ താരം ബ്രസീലിയന്‍ ക്ലബ്ബിന്റെ ഓഫര്‍ സ്വീകരിച്ചേക്കുമെന്നാണ് റിപോര്‍ട്ട്. എന്നാല്‍ കരാര്‍ അവസാനിച്ച റൊണാള്‍ഡോ ഇനി മുതല്‍ ഫ്രീ ഏജന്റാണ്. അല്‍ ഹിലാലിന്റെ മികച്ച ഓഫറിന് താരം തലകുനിക്കുമോയെന്നും കണ്ടറിയേണ്ടതുണ്ട്.
