ലിസ്ബണ്‍: റെക്കോഡുകളുടെ കളിതോഴന്‍ ലോക ഫുട്‌ബോള്‍ ഇതിഹാസം പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മകന്‍ ജൂനിയര്‍ ക്രിസ്റ്റിയാനോ പോര്‍ച്ചുഗല്‍ ടീമില്‍. 14കാരനായ ജൂനിയര്‍ ക്രിസ്റ്റിയാനോ പോര്‍ച്ചുഗലിന്റെ അണ്ടര്‍ 15 ദേശീയ ടീമിനായാണ് ഇറങ്ങുക. ഇന്നാണ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്.
40കാരനായ ക്രിസ്റ്റ്യാനോ തന്നെയാണ് മകന്റെ ദേശീയ ടീമിലേക്കുള്ള വരവിന്റെ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.പ്രൗഡ് ഓഫ് യൂ സണ്‍ എന്ന് കുറിച്ച് കൊണ്ടാണ് റൊണാള്‍ഡോ മകന്റെ ദേശീയ ടീമിലേക്കുള്ള രംഗപ്രവേശനം അറിയിച്ചത്. ഈ മാസം 13 മുതല്‍ 18 വരെയുള്ള ലോക പര്യടനത്തിനായുള്ള സ്‌ക്വാഡിലേക്കാണ് താരത്തിന് വിളി വന്നത്.
ക്രൊയേഷ്യ, ജപ്പാന്‍, ഗ്രീസ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ക്കെതിരാണ് പോര്‍ച്ചുഗലിന്റെ മല്‍സരങ്ങള്‍. റയല്‍ മാഡ്രിഡ്, യുവന്റസ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, അല്‍ നസര്‍ അക്കാഡമികളില്‍ ക്രിസ്റ്റിയാനോ ജൂനിയര്‍ പരിശീലനം നേടിയിട്ടുണ്ട്. യുവന്റസ് അക്കാഡമിയില്‍ കളിച്ചിരുന്ന ഒരു സീസണില്‍ ജൂനിയര്‍ ക്രിസ്റ്റ്യാനോ 58 ഗോളുകള്‍ നേടി റെക്കോഡിട്ടിരുന്നു.
