യുവന്റസ് താരത്തിന് കൊവിഡ് 19

Update: 2020-03-12 05:37 GMT

റോം: ഇറ്റാലിയന്‍ യുവന്റസ് ഫുട്ബാള്‍ താരം ഡാനിയേല റൂഗാനിക്കു കോവിഡ് 19 സ്ഥിരീകരിച്ചു. എന്നാല്‍, റൂഗാനിയുടെ ആരോഗ്യനില തൃപ്തികരമാണന്നും നിലവില്‍ ആശങ്കപ്പെടാനില്ലെന്നും ക്ലബ് അധികൃതര്‍ അറിയിച്ചു. താരവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് ക്ലബ്. സൂപര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കമുള്ള താരങ്ങള്‍ കര്‍ശന നിരീക്ഷണത്തിലാണ്. നിയമപ്രകാരം ഐസോലേഷന്‍ നടപടികള്‍ ആരംഭിച്ചതായും ക്ലബ് വ്യക്തമാക്കി.

    അതേസമയം തന്നെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെടേണ്ടതില്ലെന്ന് റൂഗാനി ആരാധകരോട് പറഞ്ഞു. കോവിഡ് 19നെ നേരിടാനുള്ള ശ്രമങ്ങളോട് ഏവരും സഹകരിക്കണമെന്നും താരം ആവശ്യപ്പെട്ടു. ഇന്റര്‍മിലാനെതിരായ യുവന്റസിന്റെ അവസാന മല്‍സരത്തില്‍ റൂഗാനി കളിക്കാനിറങ്ങിയിരുന്നില്ല. അതിനിടെ, കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ഇറ്റലിയിലെ എല്ലാ കായികമല്‍സരങ്ങളും ഏപ്രില്‍ 3 വരെ നിര്‍ത്തിവച്ചിട്ടുണ്ട്. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര് കോവിഡ് 19 മൂലം മരിച്ചത് ഇറ്റലിയിലാണ്.



Tags: