ജര്‍മ്മന്‍ ഫുട്ബോള്‍ ക്ലബ്ബിലെ പ്രമുഖ 10 താരങ്ങള്‍ക്ക് കൊവിഡ് 19
നേരത്തെ പരിശീലനം തുടങ്ങിയ ക്ലബ്ബുകളിലെ താരങ്ങള്‍ക്ക് നടത്തിയ പരിശോധനയിലാണ് 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
ബെര്‍ലിന്‍: ജര്‍മ്മനിയില്‍ രണ്ട് പ്രധാന ക്ലബ്ബുകളിലെ 10 പേര്‍ക്ക് കൊവിഡ് 19. നേരത്തെ പരിശീലനം തുടങ്ങിയ ക്ലബ്ബുകളിലെ താരങ്ങള്‍ക്ക് നടത്തിയ പരിശോധനയിലാണ് 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിനോടകം ഗ്രൂപ്പുകളിലായി ജര്‍മ്മന്‍ ക്ലബ്ബ് പരിശീലനം തുടങ്ങിയിരുന്നു. സാമൂഹിക അകലം പാലിച്ചായിരുന്നു പരിശീലനം. മെയ്യ് 16ഓടെ ബുണ്ടസാ ലീഗ് തുടങ്ങാനിരിക്കെയാണ് പുതിയ കേസുകള്‍ ജര്‍മ്മന്‍ ഫുട്ബോളില്‍ റിപ്പോര്‍ട്ട് ചെയ്തത്. വൈറസ് ബാധയേറ്റ താരങ്ങളുടെ പേരോ ക്ലബ്ബിന്റെ വിശദാംശങ്ങളോ ജര്‍മ്മന്‍ ഫുട്ബോള്‍ പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ ദിവസം എഫ് സി കൊളോഗനിലെ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.