മാഡ്രിഡ്: സ്പാനിഷ് കോപ്പാ ഡെല്‍ റേയില്‍ നിന്ന് അത്ലറ്റിക്കോ മാഡ്രിഡ് പുറത്ത്. മൂന്നാം ഡിവിഷന് ക്ലബ്ബായ കള്‍ച്ചറല്‍ ലിയോനീസ 2-1നാണ് മാഡ്രിഡിനെ തോല്‍പ്പിച്ചത്. 62ാം മിനിറ്റില്‍ കൊറേയിലൂടെ മാഡ്രിഡ് മൂന്നിലെത്തിയിരുന്നു. എന്നാല്‍ 83ാം മിനിറ്റില്‍ ലിയോനീസ കാസ്റ്റനീഡയിലൂടെ സമനില പിടിച്ചു. തുടര്‍ന്ന് അധികസമയത്തേക്ക് നീണ്ട മല്‍സരത്തില്‍ ബെനീറ്റയിലൂടെ ലിയോനീസ വിജയം കൈക്കലാക്കുകയായിരുന്നു.
108ാം മിനിറ്റിലാണ് ബെനിറ്റോ ഗോള്‍ നേടിയത്. സ്പാനിഷ് സൂപ്പര്‍ കപ്പില്‍ സെമിയില്‍ ബാഴ്സലോണയെ പുറത്താക്കിയ മാഡ്രിഡിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. ലാ ലിഗയില്‍ ഐബറിനെതിരേ തോറ്റ അത്ലറ്റിക്കോ സ്പാനിഷ് കപ്പ് ഫൈനലില്‍ റയല്‍ മാഡ്രിഡിനോടും തോറ്റിരുന്നു. മറ്റ് മല്‍സരങ്ങളില്‍ ലെഗനീസ് ജയം കണ്ടപ്പോള്‍ സെല്‍റ്റാ വിഗോ, ഐബര്‍ എന്നിവര്‍ തോല്‍വി നേരിട്ടു.