കോപ്പാ ഡേ ഫ്രാന്‍സ്; ഡി മരിയയ്ക്ക് ഡബിള്‍, പിഎസ്ജി സെമിയില്‍
കിലിയന്‍ എംബാപ്പെ, കവാനി, നെയ്മര്‍ എന്നിവര്‍ ഇല്ലാതെയാണ് പിഎസ്ജിയുടെ ജയം. ആദ്യപകുതിയിലാണ് മരിയയുടെ രണ്ടുഗോളും പിറന്നത്.
പാരിസ്: അര്‍ജന്റീനന്‍ സ്ട്രൈക്കര്‍ ഡി മരിയയുടെ ഡബിള്‍ ചിറകിലേറി പിഎസ്ജി കോപ്പാ ഡേ ഫ്രാന്‍സിന്റെ സെമിയില്‍ പ്രവേശിച്ചു. ഡിജോണിനെ 3-0ന് പരാജയപ്പെടുത്തിയാണ് നിലവിലെ ചാംപ്യന്മാരായ പിഎസ്ജി സെമി ടിക്കറ്റ് നേടിയത്. കിലിയന്‍ എംബാപ്പെ, കവാനി, നെയ്മര്‍ എന്നിവര്‍ ഇല്ലാതെയാണ് പിഎസ്ജിയുടെ ജയം. ആദ്യപകുതിയിലാണ് മരിയയുടെ രണ്ടുഗോളും പിറന്നത്.
എട്ട്, 28 മിനിറ്റുകളിലാണ് ഈ നേട്ടം. മൂന്നാമത്തെ ഗോള്‍ 76ാം മിനിറ്റില്‍ മേയുനിറിന്റെ വകയായിരുന്നു. തുടര്‍ച്ചയായ നാലുതവണയാണ് പിഎസ്ജി കോപ്പാ ഡേ ഫ്രഞ്ച് കിരീടം നേടിയത്. ഫ്രഞ്ച് ലീഗില്‍ 17 പോയിന്റിന്റെ ലീഡുമായി പിഎസ്ജി ഒന്നാമതാണ്. ശനിയാഴ്ചയാണ് ലീഗിലെ അടുത്ത മല്‍സരം. പിഎസ്ജിയുടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരായ ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ രണ്ടാംപാദ മല്‍സരം മാര്‍ച്ച് 16നാണ്.