ബ്യൂണസ് ഐറിസ്: ജൂണ്‍ രണ്ടാംവാരം നടക്കുന്ന കോപ്പാ അമേരിക്കാ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിനുള്ള അര്‍ജന്റീനന്‍ ടീമിനെ പ്രഖ്യാപിച്ചു. അന്തിമ ഇലവനില്‍ ഇന്റര്മിലാന് സ്ട്രൈക്കര്‍ മൗറോ ഇക്കാര്‍ഡിക്ക് സ്ഥാനം ലഭിച്ചില്ല. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി തകര്‍പ്പന്‍ ഫോമിലായിരുന്ന സെര്‍ജിയോ അഗ്വേറ ടീമില്‍ ഇടം നേടി.അതിനിടെ ഇറ്റാലിയന്‍ ലീഗില്‍ യുവന്റസിനായി കളിക്കുന്ന പൗളോ ഡിബാലയ്ക്ക് ടീമില്‍ സ്ഥാനം ലഭിച്ചു. ഈ സീസണില്‍ ഡിബാല മോശം ഫോമിനെ തുടര്‍ന്ന് നിരവധി തവണ പുറത്തിരുന്ന താരമാണ്. സൂപ്പര്‍ താരം മെസ്സിയിലൂടെ ഇത്തവണയെങ്കിലും കോപ്പാ നേടാമെന്ന പ്രതീക്ഷയിലാണ് അര്‍ജന്റീന. ബ്രിസീലില് ജൂണ്‍ 14 മുതല്‍ ജൂലായ് ഏഴുവരെയാണ് കോപ്പാ അമേരിക്ക നടക്കുന്നത്.