കമ്മ്യൂണിറ്റി ഷെല്‍ഡീല്‍ ഇന്ന് ആഴ്സണലും ലിവര്‍പൂളും നേര്‍ക്കുനേര്‍

Update: 2020-08-29 10:55 GMT

വെബ്ലി: ഇംഗ്ലിഷ് ഫുട്ബോള്‍ സീസണിന് തുടക്കമിട്ട് ഇന്ന് വെബ്ലിയില്‍ കമ്മ്യൂണിറ്റി ഷെല്‍ഡിനായുള്ള പോരാട്ടം. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ ലിവര്‍പൂളും ആഴ്സണലുമാണ് കിരീടത്തിനായി ഏറ്റുമുട്ടുന്നത്. വെംബ്ലിയില്‍ ഇന്ത്യന്‍ സമയം രാത്രി ഒമ്പത് മണിക്കാണ് മല്‍സരം. കിരീട നേട്ടത്തോടെ പുതിയ സീസണ് തുടക്കമിടാനാണ് ലിവര്‍പൂള്‍ ഇറങ്ങുന്നത്.

എഫ് എ കപ്പ് കിരീടം സ്വന്തമാക്കിയ ആഴ്സണലും മികച്ച ഫോമിലാണുള്ളത്. ഒബമെയാങിന്റെ വമ്പന്‍ ഫോം തന്നെയാണ് ആഴ്സണലിന് തുണ. പ്രീമിയര്‍ ലീഗില്‍ അവസാനം ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം ആഴ്സണലിനൊപ്പമായിരുന്നു. കമ്മ്യൂണിറ്റി ഷീല്‍ഡില്‍ മൂന്ന് തവണയാണ് ഇരു ടീമും നേര്‍ക്ക് നേര്‍ വന്നത്. രണ്ട് തവണ ലിവര്‍പൂളും ഒരു തവണ ആഴ്സണലും കിരീടം നേടിയിരുന്നു. ആഴ്സണലും ലിവര്‍പൂളും 15 തവണ കമ്മ്യൂണിറ്റി ഷീല്‍ഡ് നേടിയിട്ടുണ്ട്. മല്‍സരങ്ങള്‍ സോണി ടെന്‍ 2, ടെന്‍ 3, എസ്ഡി/എച്ച്ഡി ചാനലുകളില്‍ തത്സമയം കാണാം. സോണി ലൈവില്‍ ലൈവ് സ്ട്രീമിങും ഉണ്ട്.






Tags: