ലോസ്ആഞ്ചലോസ്: ഫിഫാ ക്ലബ്ബ് ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ ഫിക്‌സച്ചര്‍ പൂര്‍ത്തിയായി. ഇന്ന് നടന്ന മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് സാല്‍സ്ബര്‍ഗിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി. അല്‍ ഹിലാല്‍ മെക്‌സിക്കോ ക്ലബ്ബ് പച്ചൂക്കായെ എതിരില്ലാത്ത രണ്ട് ഗോളിനും പരാജയപ്പെടുത്തി. പാല്‍മിറാസ്, ഇന്റര്‍മിയാമി, പിഎസ്ജി, ബൊട്ടാഫൊഗോ, ഫ്‌ളമെംഗോ, ചെല്‍സി, ഇന്റര്‍മിലാന്‍, മൊണ്ടറെറി, ഡോര്‍ട്ട്മുണ്ട്, ഫ്‌ളൂമിന്‍സെ, ബയേണ്‍മ്യുണിക്ക്, ബെന്‍ഫിക്കാ, യുവന്റസ്, മാഞ്ചസ്റ്റര്‍ സിറ്റി, റയല്‍ മാഡ്രിഡ്, അല്‍ ഹിലാല്‍ എന്നിവരാണ് അവസാന 16ല്‍ ഇടം നേടിയവര്‍. പ്രീക്വാര്‍ട്ടറില്‍ റയലിന്റെ എതിരാളി യുവന്റസാണ്. ഇന്റര്‍മയാമിയുടെ എതിരാളി പിഎസ്ജിയാണ്. മാഞ്ചസ്റ്റര്‍ സിറ്റിക്ക് അല്‍ ഹിലാലാണ് എതിരാളി. ചെല്‍സി ബെന്‍ഫിക്കയുമായും ബൊട്ടാഫോഗോ പാല്‍മിറാസുമായും ഫ്‌ളമെംഗോ ബയേണുമായും ഇന്റര്‍മിലാന്‍ ഫ്‌ളുമിനെസേയുമായും കൊമ്പുകോര്‍ക്കും. ഡോര്‍ട്ട്മുട്ട് ഏറ്റുമുട്ടുന്നത് മൊന്ററെറിയുമായാണ്. നാളെ മുതല്‍ പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ക്ക് തുടക്കമാവും.