ക്ലബ്ബ് ലോകകപ്പ്; അത്‌ലറ്റിക്കോയെ തകര്‍ത്ത് പിഎസ്ജി തുടങ്ങി; ഓക്‌ലാന്റ് സിറ്റിയുടെ വലയില്‍ 10 ഗോള്‍ നിറച്ച് ബയേണ്‍

ലോസ്ആഞ്ചലോസ്: ഫിഫാ ക്ലബ്ബ് ലോകകപ്പില്‍ ചാംപ്യന്‍സ് ലീഗ് ജേതാക്കളായ പിഎസ്ജി ജയത്തോടെ തുടങ്ങി. സ്പാനിഷ് പ്രമുഖരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാത്ത നാല് ഗോളിനാണ് പിഎസ്ജി വീഴ്ത്തിയത്. ഗ്രൂപ്പ് ബിയില്‍ നടന്ന മല്‍സരത്തില്‍ പിഎസ്ജിയ്ക്കായി ഫാബിയാന്‍ റൂയിസ്, വിറ്റിനാ, മയൂലു, ലീ കാങ് ഇന്‍ എന്നിവര്‍ സ്‌കോര്‍ ചെയ്തു. ജോര്‍ജ്ജിയന്‍ താരം ക്വാററ്റ്‌സ്‌ഖേലിയ രണ്ട് ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കി.

ഗ്രൂപ്പ് സിയില്‍ നടന്ന മല്‍സരത്തില്‍ ജര്‍മ്മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യുണിക്ക് ന്യൂസിലന്റ് ക്ലബ്ബായ ഓക് ലാന്റ് സിറ്റിയ്‌ക്കെതിരേ 10 ഗോളിന്റെ ജയം വരിച്ചു. ജമാല്‍ മുസൈയ്‌ല മല്‍സരത്തില്‍ ഹാട്രിക്ക് നേടി. കോമാന്‍, ഒലൈസ്, മുള്ളര്‍ എന്നിവര്‍ ഇരട്ട ഗോളുകള്‍ നേടി. മറ്റൊരു ഗോള്‍ ബോയേയുടെ വകയായിരുന്നു.

ഇന്ന് നടക്കുന്ന മല്‍സരങ്ങളില്‍ ബൊക്കോ ജൂനിയേഴ്‌സ് ബെന്‍ഫിക്കയെയും ചെല്‍സി ലോസ്ആഞ്ചലസ് എഫ്‌സിയെയും നേരിടും.