കബ്ല് ലോകകപ്പിന് ഫെബ്രുവരിയില്‍ തുടക്കം

നിലവിലെ ചാംപ്യന്‍മാര്‍ ലിവര്‍പൂളാണ്.

Update: 2020-12-30 14:04 GMT


ദോഹ: 2020 ക്ലബ്ബ് ലോകകപ്പിന് ഫെബ്രുവരിയില്‍ തുടക്കമാവും. ഈ ഡിസംബറില്‍ നടക്കേണ്ട ലോകകപ്പാണ് 2021 ഫെബ്രുവരിയില്‍ ഖത്തറില്‍ നടക്കുന്നത്. കൊറോണയെ തുടര്‍ന്ന് നേരത്തെ ലോകകപ്പ് മാറ്റിവയ്ക്കുകയായിരുന്നു. 2022ലെ ലോകകപ്പ് നടക്കാനിരിക്കുന്ന മൂന്ന് വേദികളിലായാണ് മല്‍സരം അരങ്ങേറുക. ആറ് ടീമുകളാണ് കബ്ല് ലോകകപ്പില്‍ മാറ്റുരയ്ക്കുക. ആറ് വന്‍കരകളിലെ ചാംപ്യന്‍മാരാണ് പോരാടുക. ചാംപ്യന്‍സ് ലീഗ് ജേതാക്കളായ ബയേണ്‍ മ്യൂണിക്ക്, ആതിഥേയരായ ഖത്തറിന്റെ അല്‍ ദുഹെയ്ല്‍(എഎഫ്‌സി), അല്‍ അഹ്‌ലി(സിഎഎഫ്), അക്‌ലാന്റ് സിറ്റി(ഒസിഎഫ്), യുഎഎന്‍എല്‍(മെക്‌സിക്കോ), കോപ്പ ലിബര്‍ട്ടഡോറസ് കപ്പിലെ വിജയികള്‍ എന്നിവരാണ് ഖത്തറില്‍ കൊമ്പുകോര്‍ക്കുക. ജനുവരിയിലാണ് കോപ്പാ ലിബര്‍ട്ടഡോറസ് കപ്പ് ഫൈനല്‍ മല്‍സരം അരങ്ങേറുക. ബൊക്കോ ജൂനിയേഴ്‌സ്, റിവര്‍ പ്ലേറ്റ്, പാല്‍മിറാസ്, സാന്റോസ് എന്നീ ക്ലബ്ബുകളാണ് കോപ്പാ ലിബര്‍ട്ടഡോറസ് സെമിയില്‍ ഏറ്റുമുട്ടുക.

ഫെബ്രുവരി ഒന്നിന് നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ അല്‍ ദുഹെയ്ല്‍ ക്ലബ്ബ് അക്‌ലാന്റ് സിറ്റിയുമായി ഏറ്റുമുട്ടും. ഫെബ്രുവരി 11 ആണ് ഫൈനല്‍. 2021 ലെ ക്ലബ്ബ് ലോകകപ്പ് ജപ്പാനിലാണ് അരങ്ങേറുന്നത്.



Tags:    

Similar News