ബാഴ്‌സാ ഇതിഹാസം സാവി ക്ലബ്ബിന്റെ കോച്ചാവും; പ്രഖ്യാപനം ഉടന്‍

ആഴ്ചകള്‍ക്ക് മുമ്പാണ് മുന്‍ കോച്ച് റൊണാള്‍ഡ് കോമാനെ ക്ലബ്ബ് പുറത്താക്കിയത്.

Update: 2021-11-05 11:21 GMT


ക്യാംപ് നൗ: ബാഴ്‌സലോണാ ഇതിഹാസം സാവി ഹെര്‍ണാണ്ടസ് ക്ലബ്ബിന്റെ പരിശീലകന്‍ ആവും. ഇതുസംബന്ധിച്ച് ഔദ്ദ്യോഗിക പ്രഖ്യാപനം ബാഴ്‌സ ഉടന്‍ പ്രഖ്യാപിക്കും. അടുത്ത ആഴ്ച സാവിയെ ക്യാംപ് നൗവില്‍ അവതരിപ്പിക്കും. നാല് വര്‍ഷത്തേക്കാണ് കരാര്‍. നിലവില്‍ ഖത്തര്‍ ക്ലബ്ബ് അല്‍ സാദിന്റെ പരിശീലകനായ സാവിയ്ക്കായി അഞ്ച് മില്ല്യണ്‍ ആണ് ബാഴ്‌സ നല്‍കുന്നത്. ഇന്നാണ് സാവിയെ വിട്ടുനല്‍കാന്‍ അല്‍ സാദ് ക്ലബ്ബ് തയ്യാറായത്. 41 കാരനായ സാവി ബാഴ്‌സയുടെ എക്കാലത്തെയും മികച്ച മദ്ധ്യനിര താരങ്ങളില്‍ ഒരാളാണ്. സ്‌പെയിന്‍ താരമായ സാവി 1998 മുതല്‍ 2015 വരെ ബാഴ്‌സയ്ക്കായി കളിച്ചിട്ടുണ്ട്. മോശം ഫോമിനെ തുടര്‍ന്ന് ആഴ്ചകള്‍ക്ക് മുമ്പാണ് മുന്‍ കോച്ച് റൊണാള്‍ഡ് കോമാനെ ക്ലബ്ബ് പുറത്താക്കിയത്.




Tags:    

Similar News