ചാംപ്യന്‍സ് ലീഗ്; ബ്രൂഗ്സിനെ നിലംപരിശാക്കി പെപ്പിന്റെ സിറ്റി; മെഹറസിന് ഡബിള്‍
അയാകസ് ജര്‍മ്മന്‍ പ്രമുഖരായ ബോറൂസിയാ ഡോര്‍ട്ട്മുണ്ടിനെ എതിരിലാത്ത നാല് ഗോളിന് പരാജയപ്പെടുത്തി.
ഇത്തിഹാദ്: ബെല്‍ജിയം ക്ലബ്ബ് ബ്രൂഗ്സിനെ നാണം കെടുത്തി മാഞ്ചസ്റ്റര്‍ സിറ്റി. ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് എയില്‍ നടന്ന മൂന്നാം റൗണ്ട് മല്‍സരത്തിലാണ് സിറ്റിയുടെ 5-1ന്റെ വന്‍ ജയം. മല്‍സരത്തില്‍ റിയാദ് മെഹറസ് ഇരട്ട ഗോള്‍ നേടി. കാന്‍സലോ, വാള്‍ക്കര്‍, പാല്‍മര്‍ എന്നിവരും പെപ്പ് ഗ്വാര്‍ഡിയോളയുടെ ടീമിനായി സ്കോര്‍ ചെയ്തു.
ഇന്ന് നടന്ന മറ്റ് മല്‍സരങ്ങളില്‍ ഗ്രൂപ്പ് സിയില്‍ ഡച്ച് ക്ലബ്ബ് അയാകസ് ജര്‍മ്മന്‍ പ്രമുഖരായ ബോറൂസിയാ ഡോര്‍ട്ട്മുണ്ടിനെ എതിരിലാത്ത നാല് ഗോളിന് പരാജയപ്പെടുത്തി. ഇതേ ഗ്രൂപ്പില്‍ ബെസിക്കതാസിനെ സ്പോര്‍ട്ടിങ് ലിസ്ബണ്‍ 4-1നും വീഴ്ത്തി.