ടാമി അബ്രഹാം ഇനി റോമാ താരം

ലൂക്കാക്കുവിനെ ചെല്‍സി ഇന്റര്‍മിലാനില്‍ നിന്നും റെക്കോഡ് തുകയ്ക്ക് വാങ്ങിയിരുന്നു.

Update: 2021-08-15 17:37 GMT


ടൂറിന്‍: ചെല്‍സിയുടെ ഇംഗ്ലിഷ് താരം ടാമി അബ്രഹാം പുതിയ സീസണില്‍ എ എസ് റോമയ്ക്ക് വേണ്ടി കളിക്കും. 34 മില്ല്യണ്‍ യൂറോയ്ക്കാണ് താരം റോമയില്‍ എത്തിയത്. അഞ്ച് വര്‍ഷത്തേക്കാണ് ടാമിയുടെ കരാര്‍. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗില്‍ ടോപ് സ്‌കോറര്‍ പട്ടം ടാമി നേടിയിരുന്നു. താരം മെഡിക്കല്‍ ടെസ്റ്റിനായി ഇറ്റലിയിലേക്ക് തിരിച്ചിട്ടുണ്ട്.നേരത്തെ മുന്‍താരം റൊമേലു ലൂക്കാക്കുവിനെ ചെല്‍സി ഇന്റര്‍മിലാനില്‍ നിന്നും റെക്കോഡ് തുകയ്ക്ക് വാങ്ങിയിരുന്നു.




Tags: