പ്രീമിയര്‍ ലീഗില്‍ നിരവധി താരങ്ങള്‍ക്ക് കൊവിഡ്

രണ്ടാഴ്ചയ്ക്ക് ശേഷം നടക്കുന്ന ലോകകപ്പ് യോഗ്യതമല്‍സരങ്ങളില്‍ പങ്കെടുക്കേണ്ട താരമാണ് പുലിസിക്ക്.

Update: 2021-08-20 14:24 GMT


ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ആഴ്‌സണല്‍, ചെല്‍സി താരങ്ങള്‍ക്കാണ് കൊവിഡ്. ആഴ്‌സണലിന്റെ വില്ല്യന്‍, ലക്കാസെറ്റെ, റണാര്‍സന്‍ എന്നീ താരങ്ങള്‍ക്കും ചെല്‍സിയുടെ പുലിസിക്കിനുമാണ് രോഗം സ്ഥിരീകരിച്ചത്.ആഴ്‌സണലിന്റെ ഒബമയാങിന് നേരത്തെ കൊവിഡ് പോസ്റ്റീവായിരുന്നു. കഴിഞ്ഞ ദിവസം താരം രോഗമുക്തനായി. പ്രീമിയര്‍ ലീഗിലെ ആദ്യ മല്‍സരത്തില്‍ തോല്‍വിയേറ്റു വാങ്ങിയ ആഴ്‌സണലിന്റെ അടുത്ത മല്‍സരം ചെല്‍സിക്കെതിരേയാണ്. രോഗം സ്ഥിരീകരിച്ച താരങ്ങള്‍ ഐസുലേഷനില്‍ കയറുന്നതോടെ ആഴ്‌സണലിന് ഇത് വീണ്ടും വിനയാവും. അമേരിക്കന്‍ താരം ക്രിസ്റ്റിയാന്‍ പുലിസിക്കിന് രോഗം സ്ഥിരീകരിച്ചത് ടീമിന് കനത്ത തിരിച്ചടിയായി. രണ്ടാഴ്ചയ്ക്ക് ശേഷം നടക്കുന്ന ലോകകപ്പ് യോഗ്യതമല്‍സരങ്ങളില്‍ പങ്കെടുക്കേണ്ട താരമാണ് പുലിസിക്ക്.




Tags: