ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോള്‍; ചെല്‍സി-പാല്‍മിറാസ് ഫൈനല്‍

ഈജിപ്ഷ്യന്‍ ക്ലബ്ബ് അല്‍ അഹ്‌ലിയെ പരാജയപ്പെടുത്തിയാണ് പാല്‍മിറാസ് ഫൈനലില്‍ കയറിയത്.

Update: 2022-02-10 04:18 GMT


ദുബയ്: ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ ബ്രസീലിയന്‍ ക്ലബ്ബ് പാല്‍മിറാസും ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സിയും ഏറ്റുമുട്ടും. ഇന്ന് നടന്ന സെമിഫൈനലില്‍ സൗദി അറേബ്യന്‍ ക്ലബ്ബ് അല്‍ ഹിലാലിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ചെല്‍സി പരാജയപ്പെടുത്തിയത്. 32ാം മിനിറ്റില്‍ ബെല്‍ജിയം താരം റൊമേലു ലൂക്കാക്കു ആണ് ചെല്‍സിയുടെ വിജയഗോള്‍ നേടിയത്. ആദ്യ സെമിയില്‍ ഈജിപ്ഷ്യന്‍ ക്ലബ്ബ് അല്‍ അഹ്‌ലിയെ പരാജയപ്പെടുത്തിയാണ് പാല്‍മിറാസ് ഫൈനലില്‍ കയറിയത്.


Tags:    

Similar News