റഫീനാ ചെല്‍സി ഡീലിനരികെ; ജീസുസിനും ഒറിഗിക്കും ഇന്ന് മെഡിക്കല്‍

27 കാരനായ ബെല്‍ജിയന്‍ താരം 2014ലാണ് ലിവര്‍പൂളിലെത്തിയത്.

Update: 2022-06-29 04:16 GMT


ലണ്ടന്‍: ലീഡ്‌സ് യുനൈറ്റഡിന്റെ ബ്രസീല്‍ ഫോര്‍വേഡ് റഫീനാ ചെല്‍സിയുമായുള്ള കരാറിനരികെ. താരത്തിനായി ചെല്‍സി 55 മില്ല്യണ്‍ യൂറോയാണ് നല്‍കുന്നത്. ആഴ്‌സണലുമായി കരാറിലെത്തിയ മറ്റൊരു ബ്രസീലിയന്‍ താരമായ ഗബ്രിയേല്‍ ജീസുസിന് ഇന്ന് മെഡിക്കല്‍ ടെസ്റ്റ് നടത്തും. സിറ്റി താരത്തിന് 45 മില്ല്യണ്‍ യൂറോയാണ് ആഴ്‌സണല്‍ നല്‍കുക. ലിവര്‍പൂളിന്റെ ഒറിഗി എസി മിലാനുമായി കരാറിലെത്തി. താരത്തിനും ഇന്ന് മിലാനില്‍ മെഡിക്കല്‍ ടെസ്റ്റ് നടക്കും. 27 കാരനായ ബെല്‍ജിയന്‍ താരം 2014ലാണ് ലിവര്‍പൂളിലെത്തിയത്.


Tags:    

Similar News