ചാംപ്യന്‍സ് ട്രോഫിക്ക് നാളെ തുടക്കം; ഉദ്ഘാടന മല്‍സരത്തില്‍ പാകിസ്താന്‍ ന്യൂസിലന്റിനെതിരേ; ഇന്ത്യ 20ന് ഇറങ്ങും
കറാച്ചി: എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് ലോകം വീണ്ടും ചാംപ്യന്‍സ് ട്രോഫി ആവേശത്തിലേക്ക്. എട്ട് ടീമുകള്‍ മാറ്റുരയ്ക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫി ഏകദിന പോരാട്ടത്തിന് നാളെ തുടക്കമാവും. പാകിസ്താനാണ് ചാംപ്യന്‍സ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ അരങ്ങേറും.
30 വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് പാകിസ്താന്‍ ഒരു ഐസിസി പോരിന് വേദിയാകുന്നത്. ലോകകപ്പ് കഴിഞ്ഞാല്‍ ഏകദിന ഫോര്‍മാറ്റിലെ രണ്ടാമത്തെ വലിയ പോരാണ് ചാംപ്യന്‍സ് ട്രോഫി. മാര്‍ച്ച് 9നാണ് ഫൈനല്‍ പോരാട്ടം.
കറാച്ചിയില്‍ നാളെ നടക്കുന്ന ഉദ്ഘാടന പോരാട്ടത്തില്‍ ആതിഥേയരായ പാകിസ്താന്‍ ന്യൂസിലന്റുമായി ഏറ്റുമുട്ടും. ഇന്ത്യ 20നാണ് ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. ബംഗ്ലാദേശാണ് എതിരാളികള്‍. 23നാണ് ഇന്ത്യ- പാകിസ്താന്‍ ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം. എല്ലാ മത്സരങ്ങളും ഉച്ചയ്ക്ക് ശേഷം 2.30 മുതലാണ് അരങ്ങേറുന്നത്. മത്സരങ്ങള്‍ ടെലിവിഷനിലൂടെ നെറ്റ്വര്‍ക്ക് 18, സ്റ്റാര്‍ സ്പോര്‍ട്സ് ചാനലുകളിലൂടെ കാണാം. ഓണ്‍ ലൈനായി ജിയോ ഹോട്ട് സ്റ്റാറിലും തത്സമയം കാണാം.
ഗ്രൂപ്പ് എ- ഇന്ത്യ, പകിസ്താന്‍, ബംഗ്ലാദേശ്, ന്യൂസിലന്‍ഡ്.
ഗ്രൂപ്പ് ബി- ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട്.
