ചാംപ്യന്‍സ് ലീഗ് നോക്കൗട്ടില്‍ ലിവര്‍പൂള്‍ - മാഡ്രിഡ് പോര്
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ അപരാജിത കുതിപ്പ് തുടരുന്ന ചെമ്പടയെ പിടിച്ചുകെട്ടാമെന്ന വിശ്വാസത്തിലാണ് കോച്ച് സിമിയോണിയും സംഘവും
മാഡ്രിഡ്: ചാംപ്യന്‍സ് ലീഗ് നോക്കൗട്ട് റൗണ്ട് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ആദ്യ മല്‍സരത്തിലെ ആദ്യപാദത്തില്‍ ചാംപ്യന്മാര് ലിവര്‍പൂള്‍ ഏറ്റുമുട്ടുന്നത് സ്പാനിഷ് വമ്പന്മാരായ അത്ലറ്റിക്കോ മാഡ്രിഡുമായാണ്. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ അപരാജിത കുതിപ്പ് തുടരുന്ന ചെമ്പടയെ പിടിച്ചുകെട്ടാമെന്ന വിശ്വാസത്തിലാണ് കോച്ച് സിമിയോണിയും സംഘവും ഇറങ്ങുന്നത്.
എന്നാല്‍ മാഡ്രിഡ് തങ്ങള്‍ക്ക് ഭീഷണിയാവില്ലെന്ന പ്രഖ്യാപനവുമായാണ് ക്ലോപ്പും ടീമും എത്തുന്നത്. എന്നാല്‍ ഈ ചാംപ്യന്‍സ് ലീഗിലെ ഏറ്റവും കടുപ്പമേറിയ മല്‍സരം മാഡ്രിഡിനെതിരേ നടക്കുന്നതാണെന്നും ക്ലോപ്പ് വ്യക്തമാക്കി.
ലിവര്‍പൂള്‍ ടീം: അലിസണ്, ഫാബിനോ, വാന്‍ ഡെക്ക്, വിജനല്‍ഡാം, ലോവറെന്, മില്‍നര്‍, കീറ്റാ, ഫിര്‍മിനോ, മാനെ, സലാഹ്, ഗോമസ്, അഡ്രിയാന്‍, ഹെന്ഡേഴ്സണ്, ചേംബര്ലെയ്ന്, മിനാമിനോ, ലാലാനാ, റോബേര്ട്ട്സണ്, ഒറിഗി, മാറ്റിപ്പ്, കെലെഹര്, അലക്സാണ്ടര്‍ അര്‍ണോള്‍ഡ്.
ഇന്ന് നടക്കുന്ന രണ്ടാമത്തെ മല്‍സരത്തില്‍ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി ഇറങ്ങുന്നത് ജര്‍മ്മന്‍ ക്ലബ്ബ് ബോറൂസിയാ ഡോര്‍ട്ട്മുണ്ടിനെ നേരിടാനാണ്. പ്രമുഖ താരം നെയ്മര്‍ പരിക്കിനെ തുടര്‍ന്ന് പിഎസ്ജിക്കായി കളിക്കില്ല. പിഎസ്ജി സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയും ഡോര്‍ട്ട്മുണ്ട് താരം ഹാലന്റും തമ്മിലുള്ള പോരാട്ടത്തിനാണ് മല്‍സരം സാക്ഷിയാവുക. രണ്ട് മല്‍സരങ്ങളും ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30നാണ്.