റയല്‍ മാഡ്രിഡിന് ശക്തര്‍ എതിരാളി; ഇന്ററിന് ഇന്ന് നിര്‍ണ്ണായകം

രാത്രി 10 മണിക്ക് നടക്കുന്ന മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ്ബ് ബ്രൂഗ്‌സിനെ നേരിടും

Update: 2021-10-19 07:28 GMT


മാഡ്രിഡ്: ചാംപ്യന്‍സ് ലീഗിലെ മൂന്നാം റൗണ്ട് മല്‍സരത്തിനായി റയല്‍ ഇന്നിറങ്ങും. ഗ്രൂപ്പ് ഡിയില്‍ നടക്കുന്ന മല്‍സരത്തില്‍ ഉക്രെയ്ന്‍ ക്ലബ്ബ് ശക്തര്‍ ഡൊണറ്റ്‌സകാണ് റയലിന്റെ എതിരാളി. ഗ്രൂപ്പില്‍ റയല്‍ രണ്ടാം സ്ഥാനത്തും ശക്തര്‍ നാലാം സ്ഥാനത്തുമാണ്. ഒരു ജയവും ഒരു സമനിലയുമാണ് റയലിന്റെ സമ്പാദ്യം.ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ മാള്‍ഡോവന്‍ ക്ലബ്ബ് ഷെരീഫ് തിരാസ്‌പോള്‍ ഇന്റര്‍മിലാനെ നേരിടും. ഒരു പോയിന്റുള്ള ഇന്ററിന് ഇന്ന് ജയം അനിവാര്യമാണ്. രണ്ട് മല്‍സരങ്ങളില്‍ രണ്ട് ജയവുമായി മാള്‍ഡോവന്‍ ക്ലബ്ബ് ഒന്നാം സ്ഥാനത്താണ്.


ഗ്രൂപ്പ് എയില്‍ രാത്രി 10 മണിക്ക് നടക്കുന്ന മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ്ബ് ബ്രൂഗ്‌സിനെ നേരിടും. ബെല്‍ജിയം ക്ലബ്ബ് ബ്രൂഗ്‌സ് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്. സിറ്റി മൂന്നാം സ്ഥാനത്താണ്.




Tags:    

Similar News