ചാംപ്യന്‍സ് ലീഗ് പ്ലേ ഓഫ്; ബയേണിന് ജയം; എസി മിലാന് തോല്‍വി; പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് സമനില
ബെര്‍ലിന്‍: യുവേഫാ ചാംപ്യന്‍സ് ലീഗ് പ്ലേ ഓഫില്‍ ബയേണ്‍ മ്യുണിക്കിന് ജയം. സ്‌കോട്ടിഷ് വമ്പന്‍മാരായ സെല്‍റ്റിക്കിനെ 2-1ന് ബയേണ്‍ പരാജയപ്പെടുത്തി. ജര്‍മ്മന്‍ ക്ലബ്ബിനായി ഒലിസെ,ഹാരി കെയ്ന്‍ എന്നിവര്‍ സ്‌കോര്‍ ചെയ്തു. മറ്റൊരു മല്‍സരത്തില്‍ ഇറ്റാലിയന്‍ പ്രമുഖരായ അറ്റ്‌ലാന്റയെ ബെല്‍ജിയം ക്ലബ്ബ് ബ്രൂഗ് 2-1ന് വീഴ്ത്തി. ഇറ്റാലിയന്‍ ശക്തികളായ എസി മിലാന് ഞെട്ടിക്കുന്ന തോല്‍വി. ഡച്ച് ഭീമന്‍മാരായ ഫെയ്‌നൂര്‍ദിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് മിലാന്‍ പരാജയപ്പെട്ടത്. പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെന്‍ഫിക്ക മൊണാക്കോയെ എതിരില്ലാത്ത ഒരു ഗോളിനും മറികടന്നു.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ഞെട്ടിക്കുന്ന സമനില മാക്ക് അലിസ്റ്റര്‍ (16), മുഹമ്മദ് സലാഹ് (73) എന്നിവരാണ് ലിവര്‍പൂളിനായി വലകുലിക്കിയത്. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളിന് 57 പോയിന്റാണുള്ളത്. എവര്‍ട്ടണ്‍ ലീഗില്‍ 15ാം സ്ഥാനത്താണ്.